തെന്നല സഹകരണ ബാങ്കിലേക്ക് നിക്ഷേപകരുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും

തിരൂരങ്ങാടി : തെന്നല സര്‍വീസ് സഹകരണ ബാങ്കിലേക്ക് ഡിസംബര്‍ 3 ചൊവ്വാഴ്ച നിക്ഷേപകരുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് നിക്ഷേപക സമിതി ഭാരവാഹികള്‍ അറിയിച്ചു. ഒന്നരവര്‍ഷത്തിലധികമായി തെന്നല ബാങ്കിലെ നാലായിരത്തോളം വരുന്ന സാധാരണക്കാരായ നിക്ഷേപകര്‍ക്ക് അവരുടെ മുതലും പലിശയും ലഭിക്കുന്നില്ലെന്നും ബാങ്കിലെ പണം കവര്‍ന്നവരും അതിന് കൂട്ടുനിന്ന ഡയറക്ടര്‍ ബോര്‍ഡുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണക്കാരെന്നും ഭാരവാഹികള്‍ പറഞ്ഞു.

ബാങ്കിലെ നിക്ഷേപകരുടെ പണം ലഭിക്കുന്നതിന് യാതൊരു നടപടിയും ഡയറക്ടര്‍ ബോര്‍ഡ് സ്വീകരിച്ചിട്ടില്ല ഡയറക്ടര്‍ ബോര്‍ഡിന്റെ നിരുത്തരവാദപരമായ നടപടിയിലും നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചു കൊണ്ടാണ് ഡിസംബര്‍ 3 ന് ചൊവ്വാഴ്ച രാവിലെ നിക്ഷേപകര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.

error: Content is protected !!