തിരുവനന്തപുരം : രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിനെതിരായ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പൊലീസിനെ ആക്രമിച്ചതും പൊതുമുതല്‍ നശിപ്പിച്ചതുമടക്കം കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരത്ത് 40 പേര്‍ക്കും കോഴിക്കോട് 300 പേര്‍ക്കുമെതിരെയാണ് കേസെടുത്തത്.
തലസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഇന്നലെ രാത്രി നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പൊലീസിനെ ആക്രമിച്ചുവെന്ന വകുപ്പടക്കം ചുമത്തിയാണ് കേസെടുത്തത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ റെയില്‍വേയുടെ മുതല്‍ നശിപ്പിച്ചതിനും അതിക്രമിച്ച് കടന്നതിനും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമായി ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ അടക്കം മുന്നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.