
തിരുവനന്തപുരം: കാറില്‍ കടത്തി കൊണ്ടുവന്ന 40 കിലോ കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് എക്‌സൈസിന്റെ പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറിയായ കാട്ടാക്കട പൂവച്ചല്‍ സ്വദേശി ഷൈജു മാലിക്ക് (33) ആണ് പിടിയിലായത്. ബുധന്‍ രാത്രി ഏഴോടെയാണ് സംഭവം. തിരുവനന്തപുരം ഭാഗത്ത് നിന്നും ഗോവ രജിസ്‌ട്രേഷനിലുള്ള കാറില്‍ നാല്‍പത് കിലോയിലേറെ കഞ്ചാവുമായി പോകുമ്പോഴാണ് ബാലരാമപുരം ജങ്ഷന് സമീപത്ത് വച്ച് കഞ്ചാവ് പിടികൂടിയത്.
ദിവസങ്ങളായി ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എംബിഎക്കാരനായ ഷൈജു വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ കഞ്ചാവ് വില്‍ക്കുന്നതായി എക്‌സൈസ് പറയുന്നു. ബാലരാമപുരത്ത് വില്‍പനക്ക് കൊണ്ടുവരവേയാണ് കഞ്ചാവ് പിടികൂടിയത്. ബാലരാമപുരത്തും സമീപ പ്രദേശങ്ങളിലുമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. ആന്ധ്ര പ്രദേശില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്.
എക്സൈസ് എന്‍ഫോഴ്സ്മെന്റ് സി ഐ ഷിബു, എക്സൈസ് ഇന്‍സ്പെക്ടര്‍ രതീഷ് എന്നിവരടങ്ങുന്ന ഷാഡോ സംഘമാണ് പ്രതിയെ പിടികൂടിയത്.