തിരൂരങ്ങാടി : യൂണിറ്റി ഫൗണ്ടേഷൻ, തിരൂരങ്ങാടി യതീംഖാന പൂർവ്വ വിദ്യാർത്ഥി സംഘടന, എം.എസ്.എസ് യൂത്ത് വിംഗ് എന്നീ സംഘടനകൾ ചേർന്ന് പി.എസ്.സി പരിശീലനം ആരംഭിച്ചു. പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം തഹസിൽദാർ പി.ഒ. സാദിഖ് നിർവ്വഹിച്ചു. അബ്ദുൽ അമർ അധ്യക്ഷത വഹിച്ചു.
തിരൂരങ്ങാടി യതീംഖാനയിലെയും പരിസര പ്രദേശങ്ങളിലെയും ഉദ്യോഗാർത്ഥികളെ സർക്കാർ സിവിൽ സർവീസിലേക്ക് എത്തിക്കുകയാണ് സംഘടനകളുടെ പ്രധാനമായ ലക്ഷ്യം. അടുത്ത സെപ്തംബർ 10 ന് ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഇനിയും പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രശസ്ത മോട്ടിവേഷൻ ടൈനർ മജീദ് മൂത്തേടത്ത് ക്ലാസ്സെടുത്തു. 100 ൽ പരം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.
കൗൺസിലർ സി.പി. ഹബീബ,സി.എച്ച് ഖലീൽ, പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി,സി.എച്ച് ഇസ്മായീൽ, ഇ.വി ഷാഫി ഹാജി, പി.വി. ഹുസൈൻ, താപ്പി റഹ്മത്തുള്ള, പി.എം വദൂദ്,ഡോ: ജസീൽ, ഇസ്ഹാഖ് വെന്നിയൂർ എന്നിവർ പ്രസംഗിച്ചു. മുനീർ താനാളൂർ, സുബൈർ കാരാടൻ, ഗൗസ് ഉണ്ണിയാലുങ്ങൽ , മുനീർ കൂർമത്ത്, എം.പി. ഫൈസൽ സലീൽ ഇല്ലിക്കൽ, എം.പി. സിദ്ധീഖ് എന്നിവർ നേതൃത്വം നൽകി.
താത്പര്യമുള്ളവർക്ക് ബന്ധപ്പെടാം: 73560 92524,
98958 61932