
തിരൂരങ്ങാടി : പി എസ് എം ഓ കോളേജ് യൂണിയൻ 2024 25ന്റെ ആഭിമുഖ്യത്തിൽ കോളേജ് ഡേ സംഘടിപ്പിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ഷാമിലിന്റെ അധ്യക്ഷതയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പൽ അഡ്രസ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് നിർവഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുൻ എംഎൽഎ അഡ്വക്കേറ്റ് കെ എൻ എ കാദർ നിർവഹിച്ചു
തുടർന്ന് അവാർഡ് ദാന ചടങ്ങ് 2024 25 കാലയളവിൽ കോളേജ് യൂണിയൻ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരണവും നടത്തി. ചടങ്ങിന് ഡോ ബാസിം എംപി അബ്ദുൽ സമദ് കെ അജ്മൽ എംപി മുഹമ്മദ് ഹസീബ് മുജീബ് റഹ്മാൻ കാരി അഹമ്മദ് നിഹാൽ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിക്ക് മുഹമ്മദ് ഫവാസ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി സ്വാഗതവും യൂണിയൻ വൈസ് ചെയർപേഴ്സൺ ഷാന പി എം നന്ദിയും പറഞ്ഞു. കൂടാതെ വിവിധ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികളുടെ കലാപരിപാടിയും വേദിയിൽ അരങ്ങേറി കലാ വേദിക്ക് മാറ്റുകൂട്ടാൻ ഇർഷാദ് മുടിക്കൂടെ പരിപാടിയിൽ മുഖ്യ അതിഥി ആയിരുന്നു