നാടുകാണി ചുരം ശുചീകരിച്ച് പിഎസ്എംഒ കോളേജ് വിദ്യാർഥികൾ

വഴിക്കടവ്: മാർച്ച് 21 അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ച് നാടുകാണിചുരം ശുചീകരിക്കലും കാട്ടുതീ ബോധവൽക്കരണവും നടത്തി. പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബ്, ഫ്രണ്ട്സ് ഓഫ് നേച്ചർ,
വഴിക്കടവ് വനം റെയ്ഞ്ചിലെ നെല്ലിക്കുത്ത് ഫോറസ്റ്റ്സ്റ്റേഷൻ, വെള്ളക്കട്ട വി എസ് എസ്, ട്രോമാകെയർ വഴിക്കടവ് യൂണിറ്റ് എന്നിവർ സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

വേനൽ കനത്തതോടെ കാടുകളൊക്കെ ഉണങ്ങുകയും കാട്ടുതീ ഭീതി വർദ്ധിക്കുകയും ചെയ്തിരിക്കുകയാണ്.

ദിവസങ്ങൾക്ക് മുൻപ് അട്ടപ്പാടിയിലുണ്ടായ കാട്ടുതീ സൈലൻ്റ് വാലിയിലേക്ക് പടരുകയും ഹെക്ടറുകളോളം സ്വാഭാവിക വനം കത്തി നശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പി.എസ്.എം.ഒ കോളേജ് വിദ്യാർത്ഥികൾ നാടുകാണി ചുരത്തിലെ യാത്രക്കാരെ ബോധവൽക്കരിക്കാനും ചുരം വൃത്തിയാക്കാനും മുന്നിട്ടിറങ്ങിയത്.

വഴിക്കടവ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി.എസ് ബോബി കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ സിന്ധുരാജൻ അദ്ധ്യക്ഷത വഹിച്ചു.
വഴിക്കടവ് എസ് ഐ ജോസ്,
വെള്ളക്കട്ട, VSS സെക്രട്ടറി പി. സജിത, PSMO കോളേജ് അദ്ധ്യാപകൻ കബീറലി.പി തുടങ്ങിയവർ സംസാരിച്ചു.

ശേഷം നടന്ന ശുചീകരണ, ബോധവൽക്കരണ പരിപാടികൾക്ക് നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി ആർ എഫ് ഒ ജോൺസൺ പി.എഫ്, എസ് എഫ് ഒ ശിവദാസൻ കിഴക്കേപ്പാട്ട്, ബി എഫ് ഒമാരായ
ഇ.എസ്. സുധീഷ്, എം.എസ്. സന്തോഷ് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!