തിരൂരങ്ങാടി : നഗരസഭയുടെ അവഗണനക്കെതിരെ പൂരപ്പുഴയിലെ നാട്ടുകാരും യങ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് ബസ് സ്റ്റോപ്പ് നിര്‍മിച്ച് മാതൃകയായി. നാട്ടിലെ പഴയ കാല കച്ചവടക്കാരനായ പള്ളിപുറത്ത് കുഞ്ഞീന്‍ ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു.
ക്ഷീണിക്കുന്നവര്‍ക്കായി ദാഹമകറ്റാന്‍ കുടിവെള്ള സൗകര്യവും ഇരിപ്പിടവുമടക്കമുള്ള ഷീറ്റിട്ട ബസ് സ്റ്റോപ്പാണ് നിര്‍മിച്ചിരിക്കുന്നത്. ഇതോടെ പ്രദേശത്ത് ബസ് കാത്തിരിക്കുന്നവര്‍ക്ക് ഇനി വെയിലും മഴയും കൊള്ളാതെ ഇരിക്കാനുള്ള സൗകര്യവും ജനകീയ ബസ് സ്റ്റോപ്പിലൂടെ നാട്ടുകാര്‍ സമ്മാനിച്ചു.
ടി.പി.എന്‍. ഹംസ, എം. ശങ്കരന്‍ ,ടി.പി.എം. താജുദ്ദീന്‍, എസ്.കെ ഹംസ തുടങ്ങിയ നാട്ടിലെ കാരണവന്‍മാരുടെ സാന്നിധ്യം ഉദ്ഘാടനത്തിന് കൂടുതല്‍ മാറ്റ് കൂട്ടി.
നിയാസ് ടി.പി.എന്‍, സാദിക്. കെ, അനീഷ് മണ്ണുംപുറം എന്നിവര്‍ ഈ മികച്ച പദ്ധതിക്ക് നേതൃത്വം നല്‍കി. സക്കീര്‍ ബാബു ,മുനീര്‍ എന്‍.കെ ,റഫീക്ക്. കെ, റാഫി. എന്‍. കെ എന്നീ ക്ലബ് അംഗങ്ങളും പങ്കെടുത്തു.