പരപ്പനങ്ങാടി : പുത്തരിക്കല്‍ തമ്പ് റോഡ് ജനങ്ങള്‍ക്കായി തുറന്ന് നല്‍കി. പരപ്പനങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മിച്ചത്. റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. കൗണ്‍സിലര്‍ ഖദീജത്തുല്‍ മാരിയ അധ്യക്ഷത വഹിച്ചു
ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ പി വി മുസ്തഫ, ഖൈറുന്നിസ താഹിര്‍, സീനത്ത് ആലിബാപ്പു എന്നിവര്‍ സംസാരിച്ചു. ഉസ്മാന്‍ പുത്തരിക്കല്‍, അന്‍വര്‍ മാഷ്, ഹാരിസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.