
വേങ്ങര : ഹോപ്പ് ഫൗണ്ടേഷന്‍ ഡയാലിസിസ് സെന്ററിന്റെ കെട്ടിട നിര്‍മാണത്തിലേക്ക് പണം കണ്ടെത്താന്‍ സിമന്റ് ചലഞ്ച് നടത്തി കൈത്താങ്ങായി പുഴച്ചാല്‍ സൗഹൃദ കൂട്ടായ്മ. 500 ചാക്ക് സിമന്റ് ചലഞ്ചിലൂടെ കണ്ടെത്തി ആദ്യ ഘഡുവായി 50000 രൂപ ഭാരവാഹികള്‍ക്ക് കൈമാറി. പുഴച്ചാലില്‍ ക്ലബ്ബ് പരിസരത്ത് വച്ച് ഉപദേശക സമിതി കാരണവരായ തുപ്പിലിക്കാട് കമ്മു ഹോപ്പ് ഫൗണ്ടേഷന്‍ പ്രസിഡന്റ് സി. അയമുതു മാസ്റ്റര്‍ക്ക് ഫണ്ട് കൈമാറി.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഇ.കെ. സൈദുബിന്‍ മുഖ്യ പ്രഭാഷണം നടത്തി. ഹോപ്പ് ഫൗണ്ടേഷന്‍ സെക്രട്ടറി വി.എസ് മുഹമ്മദലി ക്ലബ്ബിന് കൃതജ്ഞത അറിയിച്ചു. ടി. ഇബ്രാഹീം, ചെമ്പന്‍ നാസര്‍, കൊമ്പന്‍ അസീസ്, കെഎം മൊയ്തീന്‍, പി ഫാറൂഖ്, പിഎം രകിലേഷ്, ടിസി ലത്തീഫ്, റഫീഖ് ചെമ്പന്‍, റഷീദ് കെ, സാദിഖ് പി,. പ്രമോദ് പിഎം. ബോസ്.കെ. അഷ്‌റഫ്. പി മൊയ്തീന്‍ . സി കുഞ്ഞി കേലു, ഹോപ്പ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് എ.പി. മൊയ്തുട്ടി ഹാജി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.