
മഞ്ചേരി : മലപ്പുറം – മഞ്ചേരി റോഡിൽ ഇരുമ്പുഴിയിൽ വാഹനാപകടത്തിൽ സ്കൂട്ടർ
യാത്രക്കാരൻ മരിച്ചു. മലപ്പുറം വള്ളൂവമ്പ്രം അത്താണിക്കൽ സ്വദേശി അഹമ്മദ് കുട്ടി എന്ന കുഞ്ഞാപ്പ (60)ആണ് മരണപ്പെട്ടത്. മലപ്പുറം മുണ്ടു പറമ്പിലെ റേഷൻ ഷോപ് ഉടമയാണ്. ഇന്ന് രാവിലെ ഇരുമ്പുഴിയിൽ ആണ് അപകടം. കണ്ടയിനർ ലോറിയും സ്കൂട്ടറും ഇടിച്ചാണ് അപകടം.