
തിരുവനന്തപുരം: റേഷന്‍വ്യാപാരികള്‍ തുടങ്ങിയ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. മന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നല്‍കും. ഡിസംബര്‍ മാസത്തെ ശമ്പളം നാളെ നല്‍കും. വേതന പരിഷ്‌കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ റേഷന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.
സമരത്തെ മറികടക്കാന്‍ 40 ലേറെ മൊബൈല്‍ റേഷന്‍ കടകള്‍ നാളെ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമാനിച്ചിരുന്നു. ഇന്ന് 256 കടകള്‍ രാവിലെ 8 മണി മുതല്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. തുറക്കാത്ത കടകള്‍ ഉച്ച മുതല്‍ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. 12 മണിക്ക് വീണ്ടും റേഷന്‍ കട ഉടമകളുടെ കോ ഡിനേഷനുമായി ചര്‍ച്ച നടത്തും. എല്ലാ ജില്ലകളിലും കണ്‍ ട്രോള്‍ റൂം തുറക്കാന്‍ ഭക്ഷ്യമന്ത്രി നിര്‍ദേശവും നല്‍കി. സമരം പിന്‍വലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് റേഷന്‍ വ്യാപാരികള്‍ സമരത്തിനിറങ്ങിയത്.
വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലായിരുന്നു റേഷന്‍ വ്യാപാരികള്‍. അടിസ്ഥാന ശമ്പളം 30,000 രൂപയായി ഉയര്‍ത്തണമെന്നായിരുന്നു ഇവര്‍ പ്രധാനമായി ഉന്നയിച്ച ആവശ്യം. നേരത്തെ രണ്ട് തവണ മന്ത്രിയുമായി റേഷന്‍ വ്യാപാരികള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ തീരുമാനം ആകാത്തതിനാലാണ് അനിശ്ചിതകാല സമരത്തിലേക്ക് റേഷന്‍ വ്യാപാരികള്‍ നീങ്ങിയത്. തുടര്‍ന്ന് ഇന്ന് വീണ്ടും മന്ത്രി റേഷന്‍ വ്യാപാരികളെ ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. ചേംബറിലും ഓണ്‍ലൈനായുമാണ് ചര്‍ച്ചകള്‍ നടന്നത്. ഈ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.