വീട്ടിലേക്ക് ഒരു പുസ്തകം ; ചെമ്മാട് പ്രതിഭയില്‍ വായനാവസന്തം ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : കേരള സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ വീട്ടിലേക്ക് ഒരു പുസ്തകം എന്ന പരിപാടി ലൈബ്രറികളില്‍ നടപ്പാക്കുന്നു. വായന വസന്തം എന്ന പേരില്‍ ലൈബ്രറികള്‍ നടപ്പാക്കുന്ന ഈ പദ്ധതി വഴി പുസ്തകങ്ങള്‍ വായനക്കാരുടെ വീടുകളില്‍ സ്ഥിരമായി എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ചെമ്മാട് പ്രതിഭ ലൈബ്രറിയിലെ വായന വസന്തം പദ്ധതിയുടെ ഉദ്ഘാടനം ലൈബ്രറി ഹരിത കര്‍മ്മസമിതി കണ്‍വീനര്‍ പ്രസീത സത്യന്‍, ചെമ്മാട് പൊന്നേം തൊടി ജിഷാദിന് ആദ്യ പുസ്തകം നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

ലൈബ്രറി പ്രസിഡന്റ് പി സി സമുവല്‍, സെക്രട്ടറി കെ ശ്രീധരന്‍, ബാലവേദി കണ്‍വീനര്‍ അനില്‍കുമാര്‍ കരുമാട്ട്, വനിതാ വേദി സെക്രട്ടറി ദിവ്യ ശ്രീനി, പ്രതിഭ തീയേറ്റേഴ്‌സ് സെക്രട്ടറി ഡോക്ടര്‍ കെ ശിവാനന്ദന്‍, തൃക്കുളം മുരളി, കെ സത്യന്‍, ബിന്ദു കുന്നത്ത്, ബാലകൃഷ്ണന്‍ പി തുടങ്ങിയവര്‍ സംബന്ധിച്ചു

error: Content is protected !!