
തിരൂര്‍ : ചെട്ടിയാം കിണർ ഗവ: ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ് ,ഫോറസ്ട്രി ക്ലബ്ബ് അംഗങ്ങൾ പറവകൾക്ക് തണ്ണീർ കുടം ഒരുക്കി. തീക്ഷ്ണമായ വേനലിൽ പറവകൾ ദാഹ ജലം കിട്ടാതെ ചത്തൊടുങ്ങുന്ന ദാരുണമായ അവസ്ഥക്ക് പരിഹാരമൊരുക്കുകയാണ് വിദ്യാർത്ഥികൾ ലക്ഷ്യമിടുന്നത്. ഓരോ വിദ്യാർത്ഥിയും വീടിൻ്റെ ടെറസിനുമുകളിലും മരചില്ലകളിലും തണ്ണീർകുടം ഒരുക്കും.
പ്രഥമാധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജൂനിയർ റെഡ്ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അനസ് , ആദർശ് , മുഹമ്മദ് ഹാദി, മുഹമ്മദ് സനാഹ്, നാസിം ഇർഫാൻ , മുബീൻ എന്നിവർ നേതൃത്വം നൽകി, മെഹ്റിൻ നന്ദി പറഞ്ഞു.