Saturday, August 23

ഇടിമിന്നലേറ്റ് കക്കാട് സ്വദേശികൾക്ക് പരിക്ക്

തിരൂരങ്ങാടി: കക്കാട് സ്വദേശികളായ മൂന്നുപേർക്ക് കടലുണ്ടിയിലെ ബന്ധുവീട്ടിൽ വെച്ച് മിന്നലേറ്റു.
കക്കാട് ടൗൺ യൂത്ത് ലീഗ് സെക്രട്ടറി കെ ടി ശാഹുൽ ഹമീദിനും കുടുംബത്തിനുമാണ് കടലുണ്ടിയിലെ ബന്ധു വീട്ടിൽ വെച്ചാണ് ഇടിയും മിന്നലേറ്റത്. ഇടി മിന്നലിൽ വീടിന്റെ ഒരു ഭാഗം തകർന്നു. കക്കാട് ടൗൺ യൂത്ത് ലീഗ് സെക്രട്ടറി കെ ടി ശാഹുൽ ഹമീദ് (33), ഭാര്യ സുഹൈറ ( 28 ), പിതൃസഹോദരപുത്രി ശഹന ഫാത്തിമ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. പരിക്കേറ്റ മൂന്നു പേരെയും തിരുരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!