ഐആർസിടിസി മുഖേന ബുക്ക് ചെയ്ത വിശ്രമ മുറി നൽകിയില്ല; റയിൽവേ നഷ്ടപരിഹാരം നൽകാൻ വിധി

റയിൽവേക്കെതിരെ പരാതി നൽകിയത് ചെമ്മാട് സ്വദേശി

തിരുരങ്ങാടി : ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) മൊബൈൽ ആപ് ഉപയോഗിച്ച് ബുക്ക് ചെയ്ത വിശ്രമമുറി (റിട്ടയറിങ് റും) ലഭിക്കാത്തതിന് റെയിൽവേ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധി.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe

ചെമ്മാട് സ്വദേശിയായ പാറേങ്ങൽ അനിൽ കുമാർ നൽകിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി 15,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കേസിനുള്ള ചെലവും നൽകാൻ വിധിച്ചത്.

2021 ഒക്ടോബർ 9ന്
രാജസ്ഥാനിലെ കിഷങ്കർ എന്ന സ്ഥലത്തുനിന്ന് നാട്ടിലേക്കു വരാൻ ഐആർസിടിസി വെബ്സൈറ്റ് മുഖേന അനിൽ കുമാർ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മുംബൈ വഴിയായിരുന്നു ടിക്കറ്റ്.
കിഷങ്കർ നിന്നും കോഴിക്കോട്ടേക്ക് ആ ദിവസം നേരിട്ട് ട്രെയിൻ ലഭ്യമല്ലാത്തതിനാൽ രണ്ട് ഘട്ടമായിട്ടാണ് ടിക്കറ്റ് അനുവദിച്ച് തന്നത്. കിഷങ്കറിൽ നിന്നും 09/10/2021 രാവിലെ 11.07 ന് പുറപ്പെട്ട് അടുത്ത ദിവസം 10/10/2021 രാവിലെ 6.15 നു മുബൈ ബാന്ദ്ര ടെർമിനസിൽ എത്തിചേർന്ന് അന്ന് രാത്രി 9.50 നു മുമ്പയിൽ നിന്ന് പുറപ്പെടുന്ന മറ്റൊരു ട്രയിനിൽ യാത്ര തുടർന്ന് 11/10/2021 വൈകുന്നേരം 05.37 ന് കോഴിക്കോട് എത്തിച്ചേരുന്ന വിധത്തിലാണ് ടിക്കറ്റ് അനുവദിച്ചത്.
മുംബൈയിൽ നിന്ന് കണക്ഷൻ ട്രെയിൻ ലഭിക്കാൻ ഏകദേശം 15 മണിക്കൂറോളം കാത്തു നിൽക്കേണ്ടതിനാൽ മുംബൈ ബാന്ദ്ര ടെർമിനസ് സ്റ്റേഷനിലെ റെയിൽവേയുടെ റിട്ടയറിങ് റൂം ഉപയോഗിക്കാൻ തീരുമാനിച്ചു.
ഇതിന് വേണ്ടി IRCTC യുടെ മൊബൈൽ ആപ് ഉപയോഗിച്ച് 09/10/2021 രാത്രി 08.09 ന് ഒരു റൂം 13 മണിക്കൂർ നേരത്തേക്ക് ബുക്കിങ് ചാർജ്ജടക്കം 1004.90 രൂപ HDFC credit card മുഖേന ഓൺലൈനായി അടച്ച് മുബൈയിലേക്കുള്ള യാത്രയിൽ ട്രെയിനിൽ വച്ചുതന്നെ ബുക്ക് ചെയ്തു.
എന്നാൽ, സ്ഥലത്തെത്തിയപ്പോൾ കോവിഡ് പ്രോട്ടോകോൾ കാരണം കുറെ നാളുകളായി റിട്ടയറിങ് റൂം സൗകര്യം അനുവദിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. ഐആർസിടിസിയുടെ ഹെൽപ്ലൈൻ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പരാതി മെയിൽ ചെയ്തു.
എന്റെ ബുക്കിങ് ക്യാൻസൽ ചെയ്ത് ഞാൻ അടച്ച് മുഴുവൻ സംഖ്യയും തിരികെ നൽകാനും അഭ്യർത്ഥിച്ചു. എന്നാൽ അതിനു ശേഷം നിരവധി ഇ മെയിലുകൾ അയച്ച് ഓർമ്മപെടുത്തിയിട്ടും എന്റെ പണം തിരികെ നൽകാനോ ഒരു വ്യക്തമായ മറുപടി നൽകാനോ IRCTC തയ്യാറായിട്ടില്ല.

ഇല്ലാത്ത ഒരു സർവ്വീസിനുവേണ്ടി ബുക്കിങ് എടുക്കുകയും പണം കൈപറ്റുകയും ചെയ്തിട്ടും, ആയത് ചൂണ്ടി കാണിച്ച് അടച്ച പണം തിരികെ ആവശ്യപ്പെട്ടിട്ട് ഇതുവരെ തിരികെ നൽകാനോ ഒരു വ്യക്തമായ മറുപടി നൽകാനോ ഐ ആർ സി ടി സി തയ്യാറായില്ല.

ഇതേത്തുടർന്നാണ് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.

ഇക്കാര്യത്തിൽ റെയിൽവേക്ക് ഉത്തരവാദിത്തം ഇല്ലെന്ന് വാദിച്ചെങ്കിലും ഐആർസിടിസി റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയതിനാൽ റായിൽവെക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഉപഭോക്തൃ കോടതി വിലയിരുത്തി. തുക നൽകാൻ വൈകിയാൽ 9 ശതമാനം പലിശയും നൽകണം.

error: Content is protected !!