പാലിയേക്കര ടോളില്‍ ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും ; കൂടുതല്‍ അറിയാന്‍

Copy LinkWhatsAppFacebookTelegramMessengerShare

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലെ കരാര്‍ വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബര്‍ ഒന്നിന് ടോള്‍നിരക്ക് ഉയര്‍ത്തുന്നത്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. പുതിയ അറിയിപ്പ് പ്രകാരം ദിവസത്തില്‍ ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് അഞ്ച് മുതല്‍ 10 രൂപ വരെ വര്‍ധനയുണ്ട്. അതേസമയം കാര്‍, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ ഒരുവശത്തേക്കുള്ള ടോള്‍നിരക്കില്‍ മാറ്റമില്ല.

കാര്‍, ജീപ്പ്, വാന്‍ ദിവസം ഒരു വശത്തേക്ക് 90 രൂപയാണ് നിരക്ക്. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രകളുണ്ടെങ്കില്‍ 140 രൂപ നല്‍കേണ്ടി വരും. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 160 രൂപയാണ് ചാര്‍ജ്. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് ഇത് 240 രൂപയായി ഉയരും. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 515, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 775. ബസ്, ലോറി, ട്രക്ക് എന്നിവയ്ക്ക് ഒരുവശത്തേക്ക് 320 രൂപയും ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 480 രൂപയുമാണ് നിരക്ക്. ടോള്‍പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള ടോള്‍നിരക്ക് 150 രൂപയും 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ക്ക് 300 രൂപയുമാണ് നിരക്ക്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!