മുന്നിയൂർ പടിക്കൽ വീട്ടിൽ കവർച്ച; 12 പവൻ കവർന്നു

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : മുന്നിയൂർ പടിക്കൽ വീട്ടിൽ കവർച്ച. പടിക്കൽ ഉറുമി ബസാറിലെ ചെനാത്ത് ഹംസയുടെ വീട്ടിലാണ് കവർച്ച നടന്നത്. 15 ന് മകൾ വീട്ടിലെത്തിയിരുന്നു. 17 ന് ആശുപത്രിയിൽ പോയിരുന്ന ഇവർ രാത്രി 11.30 നാണ് തിരിച്ചു വന്നത്. പുലർച്ചെ 4.30 ന് ഹംസ പ്രഭാത നമസ്കാരത്തിനായി ഉണർന്നപ്പോൾ വാതിൽ തുറന്ന നിലയിൽ കണ്ടു. അടക്കാൻ മറന്നതാകുമെന്ന് കരുതി ഇദ്ദേഹം വാതിൽ അടച്ച ശേഷം പുറത്തു പോയി. പിന്നീട് നോക്കിയപ്പോൾ ആണ് മോഷണ വിവരം അറിഞ്ഞത്. ഉറങ്ങിക്കിടന്ന മകളുടെ ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും ഉൾപ്പെടെ കവർന്നിരുന്നു. 12 പവൻ നഷ്ടപ്പെട്ടതായി ഹംസ തിരൂരങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!