മലപ്പുറം : കുടകിലെ തിബറ്റന്‍ ബുദ്ധ കേന്ദ്രവും സുവര്‍ണ ക്ഷേത്രവും സന്ദര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. തിബറ്റന്‍ ബുദ്ധ കേന്ദ്രത്തിന്റെ ജനറല്‍ സെക്രട്ടറി ഭൂട്ടാന്‍കാരനായ കര്‍മ്മശ്രീ സാദിഖലി ശിഹാബ് തങ്ങളെ സ്വീകരിച്ച് ആനയിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് തന്റെ ബുദ്ധ കേന്ദ്ര സന്ദര്‍ശനത്തെപ്പറ്റി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
സാദിഖലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കുടകിലെ ഗോള്‍ഡന്‍ ടെമ്പിള്‍ സന്ദര്‍ശിച്ചു
ചൈനാ ടിബറ്റ് പ്രശ്‌നത്തെതുടര്‍ന്ന് അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയവര്‍ക്ക് ദലൈലാമയുടെ അപേക്ഷപ്രകാരം അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി മിസോറാമിലും, കര്‍ണാടകയിലെ ഹുബ്ലി,കൂര്‍ഗ് മേഖലകളിലും സ്ഥലം വിട്ടു നല്‍കി.
കൂര്‍ഗില്‍ കുശാല്‍ നഗറിലാണിത്. അവിടെ പതിനായിരത്തോളം ആളുകളുണ്ട്. ഗോള്‍ഡന്‍ ടെമ്പിള്‍ മുഖ്യകേന്ദ്രമാണ്. ഡിഗ്രി കോളജ്, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ധ്യാനകേന്ദ്രങ്ങള്‍ തുടങ്ങിയവ അവര്‍ നടത്തുന്നുണ്ട്.
ബുദ്ധമത വിശ്വാസികള്‍ നല്‍കുന്ന സംഭാവനകളാണ് പ്രധാന വരുമാനം. ധാരാളം ടൂറിസ്റ്റുകള്‍ നിത്യസന്ദര്‍ശകരാണ്.
ശമ്പളമൊന്നും പറ്റാതെ സ്വയം സമര്‍പ്പിതരായ പ്രീസ്റ്റുകളാണ് (ധ്യാന പുരുഷന്‍മാര്‍) ഈ ടിബറ്റന്‍ കേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാര്‍.
കേന്ദ്രത്തിന്റെ ജനറല്‍ സെക്രട്ടറി ഭൂട്ടാന്‍ കാരനായ കര്‍മ്മശ്രീ ഞങ്ങളെ സ്വീകരിച്ചു. ഈ സമുഛയത്തിന്റെ സുരക്ഷാച്ചുമതല ഇന്ത്യാ ഗവണ്‍മെന്റിന്റിനാണ്.