സഹചാരി അവാർഡ് പി എസ് എം ഒ കോളേജ് എൻ എസ് എസ് യൂണിറ്റിന്

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന്റെ 2024 ലെ സഹചാരി അവാർഡ് തിരൂരങ്ങാടി പി എസ് എം ഒ കോളേജ് എൻ എസ് എസ് യൂണിറ്റിന്. തിരൂരങ്ങാടി താലൂക് യു ഡി ഐ ഡി രെജിസ്ട്രേഷൻ പൂർത്തീകരിച്ചതും, പ്രദേശത്തെ ഭിന്നശേഷിക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വർഷവും വിപുലമായ രീതിയിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചാരണം സംഘടിപ്പിക്കുന്നതും, കോളേജിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കലാലയം സർഗ്ഗ വേദി രൂപീകരിച്ചു പരിപാടികൾ സംഘടിപ്പിക്കുന്നതുമെല്ലാമാണ് പി എസ് എം ഒ കോളേജിനെ അവാർഡിന് അർഹരാക്കിയത്.

ജില്ലാ സാമൂഹ്യ നീതി വകുപ്പ് മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര ഭിന്നശേഷി ദിനാചാരണ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. അസീസ് കെ, മുൻ പ്രോഗ്രാം ഓഫീസർ ഡോ. ഷബീർ വി പി, പ്രോഗ്രാം ഓഫീസർമാരായ ഡോ. അലി അക്ഷദ് എം, ഡോ. നൗഫൽ പി ടി, എൻ എൻ എസ് വോളന്റീർസ് എന്നിവർ ചേർന്ന് ഡെപ്യൂട്ടി കളക്ടർ ദിലീപ് കൈനിക്കര, ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ ഷീബ മുംതാസ് എന്നിവരുടെ സാനിദ്ധ്യത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം കെ റഫീഖയിൽ നിന്നും ഏറ്റുവാങ്ങി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!