ലൈസൻസില്ലാതെ പടക്ക കച്ചവടം; തിരൂരങ്ങാടിയിൽ 3 പേർക്കെതിരെ കേസ്

തിരൂരങ്ങാടി : അനുമതിയില്ലാതെ പടക്കം വിൽപന നടത്തിയ 3 പേർക്കെതിരെ പോലീസ് കേസെടുത്തു. മുന്നിയൂർ പാറക്കടവ് അങ്ങാടിയിൽ പടക്കം വിറ്റതിന് പാറക്കടവ് സ്വദേശി മണമ്മൽ കുഞ്ഞിമുഹമ്മദി (41) നെതിരെ കേസെടുത്തു. മമ്പുറം വെട്ടത്ത് ബസാർ അങ്ങാടിയിൽ വിൽപ്പന നടത്തിയതിന് മമ്പുറം വെട്ടം ചെമ്പൻ തറക്കൽ സി ടി മൊയ്തീൻ (32) എതിരെ പോലീസ് കേസെടുത്തു. മമ്പുറം വെട്ടത്ത് ബസാറിൽ കച്ചവടം നടത്തിയതിന് പരപ്പനങ്ങാടി ഉള്ളണം കാരാടൻ അബ്ദുൽ നാസറിനെ (54) തിരെ പോലീസ് കേസെടുത്തു.

മനുഷ്യ ജീവന് അപായം വരത്തക്ക വിധത്തിൽ സ്ഫോടക വസ്തുക്കൾ നിയമപരമായി ലൈസൻസ് ഇല്ലാതെ വിൽപ്പന നടത്തിയതിനാണ് കേസ്.

error: Content is protected !!