ചെറിയ പെരുന്നാളിന് അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനത്തിനായി ബക്കറ്റ് പിരിവുമായി പതിനാറുങ്ങല്‍ ഗ്രാമം ചാരിറ്റി ഓര്‍ഗനൈസേഷന്‍

പരപ്പനങ്ങാടി : സൗദി ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചന ദ്രവ്യമായ 34 കോടിയിലേക്ക് ചെറിയ പെരുന്നാളിന് ബക്കറ്റ് പിരിവുമായി പതിനാറുങ്ങല്‍ ഗ്രാമം ചാരിറ്റി ഓര്‍ഗനൈസേഷന്‍. പിജിസിഒക്ക് കീഴില്‍ പള്ളികളില്‍ നിന്നും പെരുന്നാള്‍ നിസ്‌കാര ശേഷം ബക്കറ്റ് പിരിവിലൂടെ സമാഹരിച്ചത് 42,187 രൂപയാണ്.

നിരവധി കൂട്ടായ്മകളും വ്യക്തികളും അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനത്തിനായി പണം കണ്ടെത്താന്‍ പരിശ്രമിക്കുമ്പോള്‍ 34 കോടി എന്ന വലിയ തുകയിലേക്ക് തങ്ങളാല്‍ ആവുന്ന സഹായം ചെയ്യുകയാണ് പതിനാറുങ്ങല്‍ ഗ്രാമം ചാരിറ്റി ഓര്‍ഗനൈസേഷന്‍.

പെരുന്നാള്‍ നിസ്‌കാരശേഷം ബക്കറ്റ് പിരിവിലൂടെ സമാഹരിച്ചത്.

  1. അത്താണിക്കല്‍ മസ്ജിദ് 18470. 2. കണ്ണാടി തടം മസ്ജിദ് 3763. 3. വടക്കേ മമ്പുറം ടൗണ്‍ മസ്ജിദ് 2200. 4. അട്ടകുളങ്ങര 2380 5. പൊതു റോഡ് പിരിവ് 15374.
error: Content is protected !!