പോളിങ് ഡ്യൂട്ടി: പരിശീലന പരിപാടിയില്‍ മാറ്റം

മലപ്പുറം ലോക്‌സഭ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ജില്ലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കായി ഏപ്രില്‍ 12, 13, തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാംഘട്ട പരിശീലന പരിപാടി യഥാക്രമം ഏപ്രില്‍ 17, 18 തീയതികളിലേക്ക് മാറ്റിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. വേദികളിലോ സമയത്തിലോ മാറ്റമില്ല. പോളിങ് ഡ്യൂട്ടിയുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാനുള്ള തീയതി ഏപ്രില്‍ 13 വരെയാണ്. പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ബന്ധപ്പെട്ട അസി. റിട്ടേണിങ് ഓഫീസറുടെ ഓഫീസിലോ മലപ്പുറം കളക്ടറേറ്റിലോ സമര്‍പ്പിക്കാവുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

error: Content is protected !!