
മലപ്പുറം : സൂംബ ഡാന്‍സ് നടപ്പിലാക്കുന്നതിനെതിരെ സമസ്ത എപി വിഭാഗം. ഡാന്‍സ്, കുട്ടികളുടെ ധാര്‍മികതയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ബഹുമാനത്തിന്റെയും ആദരവിന്റെയും ബന്ധമാണ് ഉണ്ടാകേണ്ടതെന്നും അല്ലാതെ കളിയുടെയും തമാശയുടെയും ബന്ധമാവരുതെന്നും റഹ്മത്തുള്ള സഖാഫി എളമരം പറഞ്ഞു.
മത അവഹേളനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് സമസ്ത മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വിയും ആരോപിച്ചു. മത സംഘടനകള്‍ പ്രതികരിക്കണമെന്നും ബഹാവുദ്ദീന്‍ നദ്വി ഫേസ്ബുക്കില്‍ കുറിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സിന് എതിരെ വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫും രംഗത്തുവന്നിരുന്നു .ആണ്-പെണ് കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്കാരം പഠിക്കാന്‍ വേണ്ടിയല്ല കുട്ടിയെ സ്കൂളില്‍ വിടുന്നതെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്. വിഷയത്തില്‍ ഏത് നടപടിയും നേരിടാന്‍ താന്‍ തയാറാണെന്നാണ് ടി.കെ അഷ്റഫിന്റെ ഫേസ്ബുക്ക് കുറിച്ചു.
സര്‍ക്കാരിനെ കണ്ട് തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സൂംബ എല്ലാ കുട്ടികള്‍ക്കും ഉള്ള പദ്ധതി എന്ന രീതിയിലാണ് സ്കൂളുകളില്‍ നടപ്പാക്കുന്നത്. ആണും പെണ്ണും ഒരുമിച്ച് ആടിപ്പാടുന്ന പ്രക്രിയയാണ് കൊണ്ടുവരുന്നത്. പ്രായോഗികമായി അംഗീകരിക്കാന്‍ കഴിയാത്ത കാര്യം. ലഹരിക്ക് എതിരെ നല്ല ബോധവല്‍ക്കരണമാണ് ആവശ്യമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.