
തേഞ്ഞിപ്പലം : പുതുതായി 20 മദ്രസകൾക്ക് അംഗീകാരം നൽകി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതി യോഗം. ഇതോടെ സമസ്ത മദ്രസകളുടെ എണ്ണം 10,992 ആയി. കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ യോഗം ഉദ്ഘാനം ചെയ്തു. പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്‌റത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.ടി ഹംസ മുസ്‌ലിയാർ, കെ ഉമർ ഫൈസി മുക്കം, വാക്കോട് മോയ്ദീൻകുട്ടി ഫൈസി, ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി കൂരിയാട്, എം.സി മായിൻ ഹാജി, കെ.എം അബ്ദുല്ല കൊട്ടപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.