Monday, August 25

തിരൂരങ്ങാടി ജിഎച്ച്എസ്എസ് സ്‌കൂളില്‍ നൈപുണ്യ വികസന കേന്ദ്രത്തിന്റെ സ്‌കൂള്‍തല കമ്മിറ്റി രൂപീകരിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നൈപുണ്യ വികസന കേന്ദ്ര കമ്മറ്റി രൂപീകരണവും പ്രദര്‍ശനവും നടന്നു. കെ പി അബ്ദുല്‍ മജീദ് എംഎല്‍എ മുഖ്യരക്ഷാധികാരിയായി കമ്മറ്റി രൂപീകരിച്ചു

രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന ഡെവലപ്‌മെന്റ് ട്രെയിനിങ്, ഫിസിക്കല്‍ ഫിറ്റ്‌നസ്സ് & ഡ്രോണ്‍ സര്‍വീസ് ടെക്‌നീഷ്യന്‍ ട്രെയിനിങ് എന്നീ വിഭാഗങ്ങളിലായി 17 നും 23 നും ഇടയില്‍ പ്രായമുള്ള 25 വീതം കുട്ടികള്‍ക്ക് സികില്‍ ഡെവലപ്‌മെന്റ് ട്രെയിനിങ്ങാണ് ആരംഭിക്കുന്നത്. നഗരസഭാ അധ്യക്ഷന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

പി.സി.പി റിയോണ്‍ ആന്റണി എന്‍ പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡന്റ് റഷീദ് ഓസ്‌കാര്‍, പ്രിന്‍സിപ്പല്‍ ലിജാ ജയിംസ്, എസ്.എം.സി ചെയര്‍മാന്‍ അബ്ദുല്‍ റഹിം പൂക്കത്ത്, സുഹ്‌റാബി സി.പി, മൊയ്തീന്‍കുട്ടി, അധ്യാപകരായ മുജീബ്, ഗോപാലകൃഷ്ണന്‍, ഗഫൂര്‍ ലവ എന്നിവര്‍ സംസാരിച്ചു

error: Content is protected !!