ഇനി മക്കളെ കുറിച്ചുള്ള എല്ലാ കാര്യവും തത്സമയം രക്ഷിതാക്കളിലേക്ക് ; തിരൂരങ്ങാടി ജി എച്ച് എസ് എസ്സില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം ലോഞ്ച് ചെയ്തു

തിരൂരങ്ങാടി : തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം’ നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ അറ്റന്‍ഡന്‍സ് വിവരങ്ങള്‍, അക്കാഡമിക് നിലവാരം, അച്ചടക്ക പ്രശ്‌നങ്ങള്‍, അധ്യാപകര്‍ കുട്ടികളെക്കുറിച്ച് രേഖപ്പെടുത്തുന്ന ഡയറി തുടങ്ങിയവ തല്‍സമയം രക്ഷിതാക്കളിലേക്ക് എത്തിക്കുന്ന സംവിധാനമാണ് ഇത്. സ്‌കൂളില്‍ ചേര്‍ന്നത് മുതല്‍ ടി സി വാങ്ങുന്നതു വരെയുള്ള അവരുടെ പൂര്‍ണ്ണ ഹിസ്റ്ററി രക്ഷിതാക്കള്‍ക്ക് ലഭ്യമാകും.

ഡിവൈഎസ്പി വിവി ബെന്നി മുഖ്യാതിഥിയായി, സി ഐ കെ ടി ശ്രീനിവാസന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ രക്ഷിതാക്കള്‍ക്കും പ്ലസ് വണ്‍ കുട്ടികള്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലെടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പാലക്കല്‍ ബാവ, സുഹ്‌റാബി സി പി, സോനാ രതീഷ്, പിടിഎ പ്രസിഡണ്ട് റഷീദ് ഓസ്‌കര്‍, എസ് എം സി ചെയര്‍മാന്‍ അബ്ദുല്‍റഹീം പൂക്കത്ത് ഡിസ്പ്ലിന്‍ പ്രിന്‍സിപ്പിള്‍ ലിജി എന്നിവര്‍ നേതൃത്വം നല്‍കി

error: Content is protected !!