സ്കൂൾ വിദ്യാർഥിനിയെ കാറിൽ കൊണ്ടുപോയി ലൈംഗിക അതിക്രമം; രണ്ട് പേർ പിടിയിൽ

Copy LinkWhatsAppFacebookTelegramMessengerShare

തേഞ്ഞിപ്പലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ രണ്ടുപേരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട് സ്വദേശികളായ അകത്തെതറ അഭിലാഷ് (24), മലമ്പുഴ സ്വദേശി വരുൺകുമാർ (21) എന്നിവരെയാണ് സി.ഐ. എൻ.ബി. ഷൈജു, എസ്.ഐ. ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ആറു മാസം മുമ്പാണ് സ്‌കൂൾ വിദ്യാർഥിനിയുമായി അഭിലാഷ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായത്. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലാ ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ച്‌ പ്രതികൾ പെൺകുട്ടിയെ കാറിൽ കയറ്റി പരപ്പനങ്ങാടി കെട്ടുങ്ങൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

അറസ്റ്റിലായ രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!