Tuesday, August 19

സേവാ സപ്താഹം ; ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ച ജില്ലാ കമ്മിറ്റി വൃക്ഷത്തൈ വിതരണം ചെയ്തു

തിരൂരങ്ങാടി : ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സേവാ സപ്താഹത്തിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണം നടത്തി. തിരൂരങ്ങാടിയില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡണ്ട് രവി തേലത്ത് തൃക്കുളം ശിവക്ഷേത്ര പൂജാരി കെ. വി. വിനായക ശങ്കരന്‍ നമ്പൂതിരിക്ക് വൃക്ഷത്തൈ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.സി. നാരായണന്‍ അധ്യക്ഷത വഹിച്ചു ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് വെങ്ങാട്, ജില്ലാ ട്രഷറര്‍ കുന്നത്ത് ചന്ദ്രന്‍, ബിജെപി തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് ശ്രീരാഗ് മോഹന്‍ കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ഷണ്മുഖന്‍. മുനിസിപ്പല്‍ പ്രസിഡണ്ട് കുന്നത്ത് അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!