വിദ്യാര്‍ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരം, മോശം പെരുമാറ്റം: അധ്യാപകന്‍ അറസ്റ്റില്‍, പ്രതി സിപിഎം അംഗവും, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും

അമ്പലപ്പുഴ : ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനികളോട് വിദ്യാര്‍ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സി. പി. എം. ലോക്കല്‍ കമ്മിറ്റിയംഗവുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനില്‍ ശ്രീജിത്തിനെ (47) യാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്.

അധ്യാപക പരിശീലന കേന്ദ്രത്തിലെ അധ്യാപകനായ ഇയാള്‍ വിദ്യാര്‍ഥിനികളോടു മോശമായി പെരുമാറിയെന്നാണു കേസ്. സ്ഥാപനത്തിന്റെ മേലധികാരിയാണു പൊലീസില്‍ പരാതി നല്‍കിയത്. നാലു വിദ്യാര്‍ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

error: Content is protected !!