പള്ളിക്കല്‍: കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച 127 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതില്‍ നാല് പേര്‍ക്കാണ് ഷിഗല്ല ബാക്ടീരിയ അണുബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുന്നത്. രോഗം സ്ഥിരീകരിച്ച കുട്ടികള്‍ വീട്ടില്‍ ചികിത്സയില്‍ ആരുടെയും നില ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണം പരിശോധനക്ക് അയച്ചിട്ടുണ്ട്. രോഗം പടരാനുള്ള കാരണം ഫലം വന്നാല്‍ മാത്രമെ സ്ഥിരീകരിക്കാന്‍ സാധിക്കൂ.
ജില്ലയിലെ മറ്റ് സ്‌കൂളുകള്‍ക്ക് ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നുണ്ട്. അത്താണിക്കലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 234 രോഗികള്‍ അത്താണിക്കലില്‍ ചികിത്സയില്‍ ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.