
പരപ്പനങ്ങാടി: ദീനിൻ്റെ അകവും പുറവും പ്രമേയത്തിൽ നടക്കുന്ന കേരളാ സിൽസില നൂരിയ്യ ത്വരീഖത്ത് സമ്മേളനത്തിന് തുടക്കമായി.
റെയിൽവേ സ്റ്റേഷന് സമീപം സയ്യിദ് മുഹമ്മദ് ആരിഫുദ്ധീൻ ജീലാനി നഗറിൽ ചിശ്‌തി ഖാദിരി ത്വരീഖത്ത് ആത്മീയ ഗുരു സയ്യിദ് അഹ്‌മദ് മുഹിയിദ്ദീൻ നൂരിഷാഹ് സാനി തങ്ങൾ ഹൈദ്രാബാദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് അഹമ്മദ് മസ്ഹുദ്ദീൻ ജീലാനി ഹൈദ്രാബാദ്, സിൽസില നൂരിയ്യ സംസ്ഥാന പ്രസിഡൻ്റ് മൗലാനാ യൂസുഫ് നിസാമി ശാഹ് സുഹൂരി, ജനറൽ സെക്രട്ടറി എ.കെ.അലവി മുസല്യാർ, സി.എം.അബ്ദുൽ ഖാദിർ മുസല്യാർ മാണൂർ, മുഹ്‌യിദ്ദീൻ കുട്ടി മുസല്യാർ പെരുവയൽ, മുഹമ്മദ് നാനാക്കൽ, അബ്ദുൽ കാദർ മുസല്യാർ കണ്ണൂർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തിൻ്റെ ഒട്ടേറെ ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് പ്രതിനിധികൾ പങ്കെടുത്തു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവു ഏർപ്പെടുത്തിയിരുന്നു. ഇന്ന് (ഞായറാഴ്ച) വൈകിട്ട് 7ന് ഉള്ളണം സുഹൂരിശാഹ് നൂരി നഗറിലാണ് സമാപന സമ്മേളനം.