Monday, October 19

Tag: Hyderabad

സിൽസില നൂരിയ്യ ത്വരീഖത്ത് സമ്മേളനം സമാപനം ഇന്ന് ഉള്ളണത്ത്
Other

സിൽസില നൂരിയ്യ ത്വരീഖത്ത് സമ്മേളനം സമാപനം ഇന്ന് ഉള്ളണത്ത്

പരപ്പനങ്ങാടി: ദീനിൻ്റെ അകവും പുറവും പ്രമേയത്തിൽ നടക്കുന്ന കേരളാ സിൽസില നൂരിയ്യ ത്വരീഖത്ത് സമ്മേളനത്തിന് തുടക്കമായി.റെയിൽവേ സ്റ്റേഷന് സമീപം സയ്യിദ് മുഹമ്മദ് ആരിഫുദ്ധീൻ ജീലാനി നഗറിൽ ചിശ്‌തി ഖാദിരി ത്വരീഖത്ത് ആത്മീയ ഗുരു സയ്യിദ് അഹ്‌മദ് മുഹിയിദ്ദീൻ നൂരിഷാഹ് സാനി തങ്ങൾ ഹൈദ്രാബാദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് അഹമ്മദ് മസ്ഹുദ്ദീൻ ജീലാനി ഹൈദ്രാബാദ്, സിൽസില നൂരിയ്യ സംസ്ഥാന പ്രസിഡൻ്റ് മൗലാനാ യൂസുഫ് നിസാമി ശാഹ് സുഹൂരി, ജനറൽ സെക്രട്ടറി എ.കെ.അലവി മുസല്യാർ, സി.എം.അബ്ദുൽ ഖാദിർ മുസല്യാർ മാണൂർ, മുഹ്‌യിദ്ദീൻ കുട്ടി മുസല്യാർ പെ‌രുവയൽ, മുഹമ്മദ് നാനാക്കൽ, അബ്ദുൽ കാദർ മുസല്യാർ കണ്ണൂർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തിൻ്റെ ഒട്ടേറെ ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് പ്രതിനിധികൾ പങ്കെടുത്തു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവു ഏർപ്പെടുത്തിയിരുന്നു. ഇന്ന് (ഞായറാഴ്ച) വൈകിട്ട് 7ന് ഉള്ളണം സുഹൂരിശാഹ് നൂരി നഗറിലാണ് സമാപന സമ്മേളനം....
പുതുവത്സരം ‘ അടിച്ചു ‘ പൊളിച്ചു ; പിടിയിലായത് 3000 പേര്‍, ഏറ്റവും കൂടുതല്‍ കേസുകള്‍ ഇരുചക്രവാഹനങ്ങള്‍ക്കെതിരെ
National, Other

പുതുവത്സരം ‘ അടിച്ചു ‘ പൊളിച്ചു ; പിടിയിലായത് 3000 പേര്‍, ഏറ്റവും കൂടുതല്‍ കേസുകള്‍ ഇരുചക്രവാഹനങ്ങള്‍ക്കെതിരെ

ഹൈദരാബാദ്: പുതുവത്സര രാവില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് 3000 ലധികം പേരെ പിടികൂടി ഹൈദരാബാദ് പൊലീസ്. പിടിയിലായവരില്‍ 13 പേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. മിക്ക സംഭവങ്ങളുമുണ്ടായത് പുലര്‍ച്ചെ 1 നും 4 നും ഇടയിലാണെന്നും 1988ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം ഡ്രൈവിംഗ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഹൈദരാബാദില്‍ 1241ഉം സൈബരാബാദില്‍ 1243ഉം രചകൊണ്ടയില്‍ 517 കേസുകളുമാണ് മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റര്‍ ചെയ്തത്. ആകെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കെതിരെ ഹൈദരാബാദില്‍ 1066 കേസുകളും സൈബരാബാദ് പൊലീസ് 938 കേസുകളും രചക്കൊണ്ട പൊലീസ് 431 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. നാല് ചക്ര വാഹനങ്ങളുടെ കാര്യത്തില്‍ ഹൈദരാബാദ് പൊലീസ് 135 പേര്‍ക്കെതിരെയും സൈബരാബാദില്‍ 275 കേസുകളും രചകൊണ്ട പൊലീസ് 76 പേര്‍ക്കെതിര...
ഡഫ് ക്രിക്കറ്റിൽ തിളങ്ങിയ സുഹൈലിന് എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം
Local news

ഡഫ് ക്രിക്കറ്റിൽ തിളങ്ങിയ സുഹൈലിന് എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം

കൊണ്ടോട്ടി : അജ്മാനിൽ നടന്ന ഡഫ് ക്രിക്കറ്റ് ട്വന്റി 20 ചാം പ്യൻസ് ട്രോഫിയിൽ കിരീടം നേടിയ ഇന്ത്യൻ ടീം അംഗം മുഹ മ്മദ് സുഹൈലിനു കോഴിക്കോട് വിമാനത്താവളത്തിൽ സ്വീകരണം നൽകി. https://youtu.be/68cf5m17E7k വീഡിയോ ഫൈനലിൽ ദക്ഷിണാ ഫ്രിക്കയെ 39 റൺസിനു പരാജയ പ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ടൂർണമെന്റിൽ തോൽവി അറിയാതെ കളിച്ച ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർ ആയിരുന്നു പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശിയായ പി.ആർ.മുഹമ്മദ് സുഹൈൽ. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe 2020 മുതൽ ഇന്ത്യൻ ഡഫ് ടീമിന്റെ ഭാഗമാണ്. പരപ്പനങ്ങാടി സഹകരണ ബാങ്ക് ജീവനക്കാരൻ കൂടിയായ സുഹൈൽ ബധിര വിഭാഗത്തിനു വേണ്ടിയുള്ള ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് സൺറൈസേഴ്സ് ടീമിന്റെ നായകനുമാണ്. പുത്തരിക്കൽ പെരുമ്പടപ്പിൽ അബ്ദുൽ റസാഖിന്റെ മകനാണ്. മാതാവ്ആസ്യ, ഭാര്യ ഫാത്തിമ ഷെറിൻ, മക്കളായ സൈനബ്, ഹിമാദ് അബ്ദുല...
മരണത്തെ മുഖാമുഖം കണ്ട സഹയാത്രികനെ രക്ഷിച്ച യുവഡോക്ടർക്ക് അഭിനന്ദന പ്രവാഹം
Other

മരണത്തെ മുഖാമുഖം കണ്ട സഹയാത്രികനെ രക്ഷിച്ച യുവഡോക്ടർക്ക് അഭിനന്ദന പ്രവാഹം

ഹൈദരാബാദിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന യാത്രക്കിടെ ശ്വാസതടസ്സം നേരിട്ട യാത്രക്കാരന് ശുശ്രൂഷ നൽകി ജീവൻ രക്ഷിച്ച യുവ ഡോക്ടർക്ക് അഭിനന്ദന പ്രവാഹം. എറണാകുളം ലെക് ഷൊർ ഹോസ്പിറ്റലിലെ ഡോക്ടറും നന്നമ്പ്ര സ്വദേശി വിപിൻ നാരായണൻ്റെ ഭാര്യയുമായ ഡോ: നിവീനയാണ് യാത്രക്കാരന് രക്ഷയായത്. ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് ഫ്ലൈറ്റിൽവെച്ച് ശ്വാസതടസ്സം നേരിട്ട് അത്യാസന്ന നിലയിലായത്. യാത്രക്കാരിൽ ഡോക്ടർമാരായ ആരെങ്കിലും ഉണ്ടെങ്കിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ശുശ്രൂഷിക്കാൻ സഹായിക്കണമെന്ന വിമാനത്തിലെ അനൗൺസ് കേട്ടാണ് എറണാകുളം ലേക് ഷോർ ഹോസ്പിറ്റലിലെ ഡോ. നവീന രോഗിയുടെ അടുത്തേക്ക് ഓടിചെന്ന് പരിശോധിച്ച് പ്രാഥമിക ചികിത്സ നൽകിയത്. ഹൈദരാബാദ് സ്വദേശിയായ യാത്രക്കാരൻ ഡയാലിസിസ് ചെയ്തു കൊണ്ടിരുന്ന വ്യക്തിയായിരുന്നു. ആവശ്യമായ സംവിധാനങ്ങളോ മരുന്നോ ഉപകരണങ്ങളോ വിമാനത്തിൽ ഉണ്ടായിരുന്നില്ല. ആകെ സ്റ്റതസ്കോപ് മാത്രമാണ് ഡോക്ടർക്...