13 ഉം 17 ഉം വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു ; പ്ലസ് ടു വിദ്യാര്‍ത്ഥിയടക്കം രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം : വര്‍ക്കലക്ക് സമീപമുള്ള പതിമൂന്നും പതിനേഴും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയും യുവാവും അറസ്റ്റില്‍. 17 കാരനും പരവൂര്‍ – ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടറായ കൊല്ലം ശക്തികുളങ്ങര സ്വദേശി അഖില്‍ (23) എന്നിവരെയാണ് അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടികളുടെ വീടിന് സമീപം വച്ച് ബൈക്കിലെത്തിയ പ്രതികള്‍ നാട്ടുകാരെ കണ്ട് ഓടിയൊളിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പ്രതികളെ സമീപ പ്രദേശത്ത് നിന്നും പിടികൂടിയത്.

17 കാരിയെ സഹപാഠികൂടിയായ 17കാരന്‍ പ്രണയം നടിച്ച് നിരന്തരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹോദരിമാരായ പെണ്‍കുട്ടികളെയും 17കാരനെയും ബസില്‍ വച്ചാണ് കണ്ടക്ടര്‍ അഖില്‍ പരിചയപ്പെടുന്നത്. ഇവരുമായി സൗഹൃദം സ്ഥാപിച്ചശേഷം കണ്ടക്ടര്‍ അഖിലും പ്രണയം നടിച്ച് കുട്ടികളെ പീഡനത്തിന് ഇരയാക്കി. പെണ്‍കുട്ടികളുടെ വീട്ടുകാരുടെ പരാതിയില്‍ കേസെടുത്തു. ചോദ്യം ചെയ്യുന്നതിനിടെയാണ് സഹോദരിമാര്‍ പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. അഖിലിനെ റിമാന്‍ഡ് ചെയ്തു. 17കാരനെതിരെ ജുവനൈല്‍ നടപടി സ്വീകരിച്ചു.

error: Content is protected !!