തിരൂരങ്ങാടി: എസ്കെഎസ്എസ്എഫ് തിരൂരങ്ങാടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇഫ്താർ ടെന്റ് യാത്രക്കാർക്കുള്ള നോമ്പുതുറക്ക് തുടക്കം കുറിച്ചു. റമളാൻ ഒന്നുമുതൽ മുപ്പത് വരെയുള്ള ദിനങ്ങളിലായി പടിക്കൽ അങ്ങാടിയിലാണ് ഇഫ്താർ ടെന്റ് സൗകര്യം ചെയ്തിട്ടുള്ളത്. ദീർഘദൂര ബസ്, മറ്റു വാഹന യാത്രക്കാർ എന്നിവർക്ക് നോമ്പുതുറക്ക് ആവശ്യമായ ഈത്തപ്പഴം, പാനീയം, പഴവർഗങ്ങൾ, എണ്ണപൊരികൾ എന്നിവ പാക്കറ്റുകളിൽ ആക്കിയാണ് വിതരണം നടത്തുന്നത്. ഇത് ദൂരസ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ കെ ടി ജാബിർ ഹുദവി ഉദ്ഘാടനം നിർവഹിച്ചു. സുലൈമാൻ ഫൈസി കൂമണ്ണ, ഇബ്രാഹിം ഫൈസി, സുഹൈൽ പാറക്കടവ്, അൻസാർ മമ്പുറം, റഹൂഫ് ഫൈസി കാടപ്പടി, ഐക്കര ലത്തീഫ്, ഹാഫിസ് ഇരുമ്പുചോല, റിഷാദ് ചിനക്കൽ, സൽമാൻ കാടപ്പടി, അദ്നാൻ ഹുദവി, തശ്മീർ വെളിമുക്ക്, സാഹിർതങ്ങൾ, ഷബീൽ പടിക്കൽ, നിസാമുദ്ദീൻ അരിപ്പാറ, നവാസ് കളിയാട്ടമുക്ക്, ഉമറലി കൂഫ, സഫ് വാൻ ഫൈസി, മുസ്തഫ,സ്വാലിഹ്, ഗുലാം, മുസമ്മിൽ, അർഷാദ് ആരിഫ് എന്നിവർ നേതൃത്വം നൽകി.