പരപ്പനങ്ങാടിയിൽ യാത്രക്കാർക്ക് ഇഫ്താർ ഒരുക്കി എസ്.കെ.എസ്.എസ്.എഫ് വിഖായ

പരപ്പനങ്ങാടി : എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല വിഖായ നടത്തുന്ന ഇഫ്താർ ടെന്റ് ആരംഭിച്ചു. റമദാൻ ഒന്ന് മുതൽ മുപ്പത് വരെയുള്ള ദിനങ്ങളിലായി പരപ്പനങ്ങാടി സെൻട്രൽ ജമാമസ്ജിദിന് മുന്നിൽ താനൂർ റോഡിലാണ് ഇഫ്താർ ടെന്റ് സൗകര്യം ചെയ്തിട്ടുള്ളത്. ദീർഘദൂര ബസ്, മറ്റു വാഹന യാത്രക്കാർ എന്നിവർക്ക് നോമ്പുതുറക്ക് ആവശ്യമായ ഈത്തപ്പഴം, പാനീയം, പഴവർഗങ്ങൾ, പൊരിക്കടികൾ എന്നിവ പാക്കറ്റുകളിൽ ആക്കിയാണ് വിതരണം നടത്തുന്നത്. ഇത് ദൂരസ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ്.

മേഖല പ്രസിഡന്റ് ബദറുദ്ധീൻ ചുഴലി, സെക്രട്ടറി ശബീർ അശ്അരി, മേഖല വിഖായ ചെയർമാൻ ഇസ്മായിൽ പുത്തരിക്കൽ, വിഖായ ജില്ലാ സമിതി അംഗം ശുഹൈബ് ആവിയിൽബീച്ച്, സി.പി സുബൈർ മാസ്റ്റർ, പി.പി ശബീർ, പി.പി നൗഷാദ്, സി.വി ഇർഷാദ്, കെ.കെ സമീർ എന്നിവർ നേതൃത്വം നൽകുന്നു.ഓരോ ദിവസവും മേഖലയിലെ ഓരോ യൂണിറ്റ് കമ്മറ്റികളാണ് ഏറ്റെടുത്ത് വിതരണത്തിന് നേതൃത്വം നൽകുന്നത്

error: Content is protected !!