ഒരു വര്‍ഷമായി അടച്ചിട്ട കടയ്ക്കുള്ളില്‍ തലയോട്ടിയും ശരീര ഭാഗങ്ങളും

ഒരു വര്‍ഷത്തിനു മുകളിലായി അടച്ചിട്ട കടയ്ക്കുള്ളില്‍ തലയോട്ടിയും ശരീര ഭാഗങ്ങളും കണ്ടെത്തി. വടകര അഴിയൂര്‍ പഞ്ചായത്തിലെ കുത്തിപ്പള്ളിയില്‍ ദേശീയപാതയ്ക്കു വേണ്ടി അക്വയര്‍ ചെയ്ത ഒഴിച്ചിട്ട കടയ്ക്കുള്ളില്‍ ആണ് ഇന്നു രാവിലെ പ്ലാസ്റ്റിക്കുകള്‍ കൂട്ടിയിട്ട ഭാഗത്ത് തലയോട്ടിയും കൈയുടെ ഭാഗങ്ങളും കണ്ടെത്തിയത്. കടയുടെ ഷട്ടര്‍ ഉള്‍പ്പെടെ പൊളിച്ചു മാറ്റുന്നതിനായി എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. വിവരം അറിഞ്ഞ് ചോമ്പാല പൊലീസ് സ്ഥലത്തെത്തി. റൂറല്‍ എസ്പി ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

ഒരു വര്‍ഷം മുന്‍പ് വരെ ഇവിടെ ചായക്കട പ്രവര്‍ത്തിച്ചിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്നതിനു മുന്നോടിയായി ഷട്ടര്‍ ഉള്‍പ്പെടെ എടുത്തു മാറ്റാനാണു തൊഴിലാളികള്‍ എത്തിയത്. ഫൊറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തിയാല്‍ മാത്രമേ തലയോട്ടിയുടെ പഴക്കം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ.

error: Content is protected !!