എസ്എം ജിഫ്രി തങ്ങള്‍ മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

Copy LinkWhatsAppFacebookTelegramMessengerShare

കക്കാട് മഹല്ലിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ യില്‍ മുഴുവന്‍ വിഷയത്തിലും ഫുള്‍ എ പ്ലസ് നേടിയ 45 – ഓളം വിദ്യാര്‍ത്ഥികള്‍ക്ക് എസ്‌കെഎസ്എസ്എഫ് കക്കാട് യൂണിറ്റ് എസ്എം ജിഫ്രി തങ്ങള്‍ മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി. കക്കാട് ശിഹാബ് തങ്ങള്‍ സൗധത്തില്‍ വെച്ചു നടന്ന സല്യൂട്ട് പരിപാടി തിരൂരങ്ങാടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഫാരിസ് എ ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്‌കെഎസ്എസ്എഫ് പൂക്കിപറമ്പ് മേഖല ട്രെന്റ് ചെയര്‍മാന്‍ ലുഖ്മാനുല്‍ ഹക്കീം ഒ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കി. എസ് വൈ എസ് കക്കാട് യൂണിറ്റ് ജനറല്‍ സെക്രട്ടറി സാദിഖ് ഒള്ളക്കന്‍, എസ്‌കെഎസ്ബിവി കക്കാട് യൂണിറ്റ് പ്രസിഡന്റ് ഫാസില്‍ കോടിയാട്ട്, എംഎസ്എഫ് തിരൂരങ്ങാടി മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ അസ്ഹറുദ്ധീന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. അബ്ദുല്‍ ബാസിത് സി വി സ്വാഗതവും ഷാമില്‍ കെ.പി നന്ദിയും പറഞ്ഞു.

മുഹമ്മദ് ആഷിഖ് പി ടി , മുബശിര്‍ കെ.കെ , നൗഫല്‍ ഒ , സാബിത് ഒ , സഹദ് സി വി , അനസ് കോടിയാട്ട് എന്നിവരും എസ്‌കെഎസ്ബിവി കക്കാട് യൂണിറ്റ് ഭാരവാഹികളായ മുഹമ്മദ് സാലിം പി.കെ , അഫ്നാന്‍ വി പി , ഹാഷിം കെ എന്നിവര്‍ നേതൃത്വം നല്‍കി

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!