സ്മാര്‍ട്ട് അംഗണ്‍വാടി പദ്ധതി ; കുറുവില്‍കുണ്ട് അങ്കണ്‍വാടിയുടെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു

Copy LinkWhatsAppFacebookTelegramMessengerShare

സംസ്ഥാന സര്‍ക്കാറിന്റെ സ്മാര്‍ട്ട് അംഗണ്‍വാടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന വേങ്ങര ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കുറുവില്‍കുണ്ട് അങ്കണ്‍വാടിയുടെ തറക്കല്ലിടല്‍ കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍ നിര്‍വഹിച്ചു.

പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ നജ്മുന്നിസ മുഹമ്മദ് സാദിഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ ഷുഹിജ ഇബ്രാഹിം മുഖ്യ അതിഥിയായി. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എകെ സലീം, മങ്കട മുസ്തഫ, ടിവി മുഹമ്മദ് ഇഖ്ബാല്‍, ഹംസ മൂട്ടപ്പറമ്പന്‍ , ഇബ്രാഹീം മണ്ടോടന്‍, ജാബിര്‍ ടിവി, അനീസ് ടിവി, ജംഷീര്‍ കെകെ, ഗഫൂര്‍ സിടി, ഇസ്മായില്‍ സിടി, കോണ്‍ട്രാക്ടര്‍ മുസ്തഫ, ഓവര്‍സിയര്‍ മനാഫ്, ടീച്ചര്‍മാരായ അനിതപ്രഭ, ജയശ്രീ, നൗഫല്‍ എടി, ഹംസ പിടി, മുഹമ്മദ് സാദിഖ് കോടിയാട്ട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!