
സമസ്ത കൈകൊള്ളുന്ന തീരുമാനങ്ങളെല്ലാം ഏകകണ്ഠമായി
മാവൂർ: അതാത് സന്ദർഭങ്ങളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കൈകൊള്ളുന്ന തീരുമാനങ്ങളെല്ലാം ഏക കണ്ഠമാണെന്നും അത് അംഗീകരിച്ച പാരമ്പര്യമാണ് സമുദായത്തിൻ്റെതെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.മാവൂർ ചാലിയാർ ജലകിൽ സംഘടിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുൽ മുഫത്തിശീൻ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. എതിർപ്പുകൾ തരണം ചെയ്താണ് സമസ്ത 100-ാം വാർഷികത്തിൽ എത്തി നിൽക്കുന്നത്. സമസ്തയെയും പ്രസിഡണ്ട് എന്ന നിലക്ക് എന്നെയും തേജാവധം ചെയ്യാൻ ചിലർ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഏത് പ്രതിസന്ധികൾക്കിടയിലും ഈ സംഘ ശക്തിയെ നയിച്ചവരാണ് ശംസുൽ ഉലമ ഉൾപ്പെടെയുള്ള നമ്മുടെ പൂർവ്വികർ. അന്വോന്യം വിദ്വേഷം ജനിപ്പിക്കുന്നതോ അവാസ്ഥമായ കാര്യങ്ങളോ ആരും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ സന്ദേശങ്ങൾ പൊതുജനങ്ങളിലെത്തിക്കുക എന്ന ഉത്തരവാദിത്തമാണ് മുഫത്തിശുമാർക്കും മുഅല്ലിമുകൾക്കുമുള്ളതെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻ കുട്ടി മാസ്റ്റർ അദ്ധ്യക്ഷനായി എസ്.കെ.ജെ.എം.സി.സി മാനേജർ എം എ ചേളാരി, കെ.സി അഹമദ് കുട്ടി മൗലവി, കെ.പി അബ്ദുറഹ്മാൻ മുസ്ലിയാർ, വൈ.പി അബൂബക്കർ മൗലവി, വി.കെ ഉണ്ണീൻ കുട്ടി മുസ്ലിയാർ, ടി.പി അബൂബക്കർ മുസ്ലിയാർ എന്നിവർ പ്രസംഗിച്ചു. ‘പാഠപുസ്തക പരിഷ്കരണം’ ചർച്ചക്ക് എസ്.വി മുഹമ്മദലി മാസ്റ്റർ നേതൃത്വം നൽകി. മുസ്തഫ ഹുദവി, കെ.ച്ച് കോട്ടപ്പുഴ കൊടുവള്ളി, മജിദ് മാസ്റ്റർ കൊടക്കാട്, യൂനുസ് ഫൈസി വെട്ടുപ്പാറ, ഉസ്മാൻ ഫൈസി ഇന്ത്യനൂർ, അബ്ദുൽ ഹക്കീം ഫൈസി മണ്ണാർക്കാട്, ഹുസൈൻ ഷൗക്കത്തലി ബാഖവി എന്നിവർ വിഷയങ്ങൾ അവതിരിപ്പിച്ചു. ജംഇയ്യത്തുൽ മുഫത്തിശീൻ ജനറൽ സെക്രട്ടറി കെ.ച്ച് കോട്ടപ്പുഴ സ്വാഗതവും സെക്രട്ടറി വി ഉസ്മാൻ ഫൈസി നന്ദിയും പറഞ്ഞു.