എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ സമ്മേളനം സമാപിച്ചു

പെരുവള്ളൂർ : ഏപ്രിൽ 29 ന് സംഘടനയുടെ സ്ഥാപക ദിനത്തിന്റെ ഭാഗമായി ‘സെലിബ്രേറ്റിംഗ് ഹ്യുമാനിറ്റി’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ സമ്മേളനം പെരുവള്ളൂർ ചെങ്ങാനി മഫ് ലഹിൽ സമാപിച്ചു. ലഹരി വസ്തുക്കളും അക്രമങ്ങൾ മൂലം അസ്വസ്ഥമായി കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ധാർമിക മൂല്യങ്ങളുടെ പുനരുജ്ജീവനം ആഗ്രഹിക്കുന്ന ഒരു സാമൂഹിക സാഹചര്യം നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കഴിഞ്ഞ 53 വർഷമായി എസ് എസ് എഫ് നിരന്തരം ഉയർത്തിക്കാട്ടുന്ന ‘ധാർമിക വിപ്ലവം’ എന്ന ആശയം കൂടുതൽ പ്രസക്തി നേടുകയും ഈ ആശയവുമായി ഐക്യപ്പെടാൻ കൂടുതൽ ആളുകൾ സന്നദ്ധരാവുകയും ചെയ്യുന്നത് ഒരു യാഥാർത്യമാണെന്ന് സമ്മേളനം വിലയിരുത്തി.

വൈകീട്ട് 5 മണിക്ക് കരുവാങ്കല്ല് നിന്ന് ആരംഭിച്ച വിദ്യാർഥി റാലിയോട് കൂടെയാണ് സമ്മേളനത്തിന് തുടക്കമായത്. കേരള മുസ്‌ലിം ജമാഅത്ത് തേഞ്ഞിപ്പലം സോൺ വൈസ് പ്രസിഡൻ്റ് അബ്ദുല്ല ഫൈസി പെരുവള്ളൂർ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഡിവിഷനിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അണിനിരന്ന വിദ്യാർത്ഥി റാലിക്ക് ഡിവിഷൻ പ്രസിഡന്റ് മുഹ്സിൻ ശാമിൽ ഇർഫാനി, ജനറൽ സെക്രട്ടറി ടി കെ ജാബിർ, ഫിനാൻസ് സെക്രട്ടറി കെ ഹാരിസ് അദനി തുടങ്ങിയവർ നേതൃത്വം നൽകി.

തുടർന്ന് നടന്ന സമ്മേളനം എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻ്റ് അബ്ദുൽ മജീദ് അഹ്സനി ഉദ്ഘാടനം ചെയ്തു. സി കെ എം ഫാറൂഖ് പള്ളിക്കൽ വിഷയാവതരണം നടത്തി സംസാരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡൻ്റ് മുഹമ്മദ് ബാഖവി ചേലേമ്പ്ര, എസ് വൈ എസ് തേഞ്ഞിപ്പലം സോൺ പ്രസിഡൻ്റ് ഷംസുദ്ദീൻ സഖാഫി, എസ് വൈ എസ് മുൻ സംസ്ഥാന ഫിനാൻസ് സെക്രട്ടറി അബൂബക്കർ പടിക്കൽ, കേരള മുസ്‌ലിം ജമാഅത്ത് ജില്ല ഫിനാൻസ് സെക്രട്ടറി മുഹമ്മദ് ഹാജി മൂന്നിയൂർ, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻ്റ് ബശീർ അഹ്സനി കൂമണ്ണ, സെക്രട്ടറി ഡോ. മുഹമ്മദ് ഫൈള്, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി അബ്ദുൽ ഗഫൂർ,കേരള മുസ്‌ലിം ജമാഅത്ത് സോൺ ജനറൽ സെക്രട്ടറി കെ ടി അബു, സെക്രട്ടറിമാരായ അലവിക്കുട്ടി എം ശരീഫ് വെളിമുക്ക്, എസ് വൈ എസ് സോൺ ജനറൽ സെക്രട്ടറി കെ കെ നാസർ ചേലേമ്പ്ര എന്നിവർ സംബന്ധിച്ചു

error: Content is protected !!