SSF തേഞ്ഞിപ്പലം ഡിവിഷൻ മഴവിൽ സംഘം കഥാസമ്മേളനം സമാപിച്ചു.

പത്താം ക്ലാസിനു ചുവടെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കപ്പെട്ട ഒരിടത്ത് ഒരിടത്ത് മഴവിൽ സംഘം കഥാ സമ്മേളനം നീരോൽപാലം ഹിറാ ക്യാമ്പസിൽ സമാപിച്ചു. സമ്മേളന പ്രചരണ ഭാഗമായി ഡിവിഷനിലെ 67 യൂണിറ്റുകൾ, 7 സെക്ടറുകൾ, മദ്രസകൾ കേന്ദ്രീകരിച്ച് സൈക്കിൾ റാലി, വിളംബര ജാഥ, മഴവിൽ അസംബ്ലി, തുടങ്ങിയ വ്യത്യസ്ത പദ്ധതികളിൽ വിദ്യാർത്ഥികൾ ഭാഗവാക്കായി.

സ്വാഗത സംഘം വൈസ് ചെയർമാൻ, ഹിറ മാനേജർ ഷാഹുൽ ഹമീദ് കള്ളിയൻ പതാക ഉയർത്തി. ആൽക്കമി സ്മാർട്ട് ക്ലബ്ബ് അംഗങ്ങൾക്കുള്ള ക്യാമ്പ് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടന്നു. 200 ഓളം പ്രതിനിധികൾ പങ്കെടുത്തു.
വിവിധ സെഷനുകൾക്ക് അബ്ദുൽ വാരിസ് മാസ്റ്റർ വെളിമുക്ക്, സുഹൈൽ ഫാളിലി എ.ആർ നഗർ, നിസാമുദ്ദീൻ സഖാഫി ചെട്ടിപ്പടി, മുഹമ്മദ്‌ ഹാരിസ് അദനി ചേലേമ്പ്ര, മുഹമ്മദ്‌ സുഹൈൽ കളിയാട്ടമുക്ക് എന്നിവർ നേതൃത്വം നൽകി.

ശേഷം മഴവിൽ സംഘം വിദ്യാർത്ഥികളുടെ പ്രൗഢഗംഭീരമായ, വർണ്ണശബളമായ പ്രകടനത്തോടെ സമാപന സെഷൻ ആരംഭിച്ചു.
സമ്മേളന നഗരിയിൽ പ്രതീകാത്മകമായി തയ്യാറാക്കിയ ഭൂമിക്ക് വലയം ചെയ്തു കൊണ്ട് ആയിരത്തോളം വരുന്ന മഴവിൽ സംഘം കൂട്ടുകാർ ‘ഞങ്ങൾ ഭൂമിയെ സംരക്ഷിക്കും’ എന്ന സന്ദേശത്തിൽ പ്രതിജ്ഞ ചൊല്ലി.

സമാപന സംഗമം ഡിവിഷൻ പ്രസിഡന്റ് യു.സിറാജുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ SSF മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അതീഖുറഹ്മാൻ വേങ്ങര ഉദ്ഘാടനം ചെയ്തു വിഷയാവതരണം നടത്തി. SSF മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി പി.സഈദലി ചേലേമ്പ്ര, ഡിവിഷൻ സെക്രട്ടറിമാരായ ഹിദായത്തുള്ള അദനി ആറങ്ങാട്ടുപറമ്പ്, മുഹ്സിൻ ശാമിൽ ഇർഫാനി കൂമണ്ണ, സ്വാദിഖ് അലി പെരുവള്ളൂർ, എന്നിവർ സംസാരിച്ചു.
മഴവിൽ സംഘം വിദ്യാർഥികൾ കഥകൾ, ഗാനങ്ങൾ അവതരിപ്പിച്ചു.
ഡിവിഷൻ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പടിക്കൽ സ്വാഗതവും, പ്രോഗ്രാം കോഡിനേറ്റർ അൻവർ സാദത്ത് അദനി നീരോൽപാലം നന്ദിയും പറഞ്ഞു.

error: Content is protected !!