ആണ്ട് നേർച്ച സമാപിച്ചു

മൂന്ന് ദിവസങ്ങളിലായി വലിയപറമ്പ് ഖഹഹാരിയ്യ നഗറിൽ നടന്ന പാണക്കാട് സയ്യിദ് മുഹമ്മദ്‌ ഷിഹാബുദീൻ അബ്ദുൽ ഖഹഹാർ പൂക്കോയ തങ്ങളുടെ 42 മതും പുത്രൻ സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങളുടെ 6 മതും ആണ്ട് നേർച്ച സമാപിച്ചു. വൈകിട്ടു പാണക്കാട് സയ്യിദ് അബ്ദുൽ ഖയ്യൂo ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പാണക്കാട് സയ്യിദ് അബ്ബാസ്‍ലി ശിഹാബ് തങ്ങൾ ഉത്ഘാടനം നിർവഹിച്ചു.

സംഘടനപരമായ ഭിന്നതകൾ വ്യക്തി ബന്ധങ്ങളിൽ ഒരുവിധത്തിലുള്ള അകൽച്ചയുമില്ലാതെ സ്നേഹത്തോടെ ജീവിച്ചു മാതൃക കാണിച്ചവരായിരുന്നു ഈ രണ്ട് മഹത്തുക്കൾ എന്ന് അദ്ദേഹം സൂചിപ്പിച്ചു.

മൌലാന നജീബ് മൗലവി മുഖ്യ പ്രഭാഷണം നിർവഹിച്ചു. കോഴിക്കോട് വലിയ ഖാസി നാസിർ ഹയ്യ് ശിഹാബ് തങ്ങൾ ,സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ പരപ്പനങ്ങാടി, സയ്യിദ് സൈനുൽ ആബ്ദീൻ തങ്ങൾ, സയ്യിദ് അബ്ദുൽ മലിക് ജമലുല്ലൈലി, ഒ കെ മൂസാൻ കുട്ടി മുസ്‌ലിയാർ, ജാഫറലി മുഇനി തുടങ്ങിയവർ സംസാരിച്ചു. മഹല്ല് സിക്രട്ടറി കോമുക്കുട്ടി ഹാജി സ്വാഗതവും ഫള്ൽ ദാറാനി നന്ദിയും പറഞ്ഞു.

error: Content is protected !!