കാലിക്കറ്റ് സർവകലാശാലാ വനിതാ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സെന്റ് ജോസഫ് കോളേജ് ദേവഗിരി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻമാരായി. ഫൈനനലിൽ ആതിഥേയരായ സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുടയെ ടൈ ബ്രേക്കറിൽ 4 – 2 എന്ന സ്കോറിനു തോൽപ്പിച്ചാണ് ദേവഗിരി കോളേജ് കിരീടം ചൂടിയത്. കാർമൽ കോളേജ് മാള പാലക്കാട് മേഴ്‌സി കോളേജിനെ തോൽപിച്ച് മൂന്നാം സ്ഥാനം നേടി.
സമ്മാനദാനച്ചടങ്ങിൽ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം അനസ് ഇടത്തൊടിക മുഖ്യഥിതിയായി. സർവകലാശാലാ കായികവകുപ്പ് മേധാവി ഡോ. വി. പി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ. കെ. പി. മനോജ്, ഡോ. ജി. ബിപിൻ, സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ എന്നിവർ പങ്കെടുത്തു.