തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ 2022-2023 വർഷത്തെ സംസ്ഥാന ബജറ്റിൽ ഇടംപിടിച്ച പ്രവർത്തികൾ
പുതുപ്പറമ്പ് ജലസേചന പദ്ധതി – 5 കോടി രൂപ
ബജറ്റിൽ പരാമർശം നടത്തിയ പ്രവർത്തികൾ –
മോര്യകാപ്പ് ജലസേചന-കാർഷിക പദ്ധതി, തിരൂരങ്ങാടി ഫയർസ്റ്റേഷൻ നിർമ്മാണം, പരപ്പനങ്ങാടി എൽ.ബി.എസ് ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി സ്ഥലം ഏറ്റെടുക്കലും കെട്ടിട നിർമ്മാണവും, തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷൻ പുതിയ ബ്ലോക്ക് നിർമ്മാണം, കുണ്ടൂർ തോട് നവീകരണം, കീരനല്ലൂർ ന്യൂക്കട്ട് വാട്ടർ സ്റ്റോറേജ് പദ്ധതി, കാളം തിരുത്തി പാലം നിർമ്മാണം, ചെമ്മാട് റസ്റ്റ് ഹൗസ് നവീകരണം, കക്കാട് പുഴ സംരക്ഷണം, തിരൂരങ്ങാടി വാട്ടർ സപ്പ്ലൈ സ്‌കീം രണ്ടാംഘട്ടം, ഗവ.യു.പി.സ്‌കൂൾ ക്ലാരി കെട്ടിട നിർമ്മാണം, ചന്തപ്പടി ഗവ.എൽ.പി. സ്‌കൂൾ കെട്ടിട നിർമ്മാണം, ഗവ.എൽ.പി. സ്‌കൂൾ കുറ്റിപ്പാല കെട്ടിട നിർമ്മാണം,കാളം തിരുത്തി ബദൽ സ്‌കൂൾ കെട്ടിട നിർമ്മാണം, ഗവ.എൽ.പി സ്‌കൂൾ തിരുത്തി കെട്ടിട നിർമ്മാണം, പെരുമണ്ണ ക്ലാരി ഫാമിലി ഹെൽത്ത് സെന്റർ കെട്ടിടം നിർമ്മിക്കലും അനുബന്ധ സൗകര്യം ഒരുക്കലും, തിരൂരങ്ങാടി ജില്ലാ പൈതൃക മ്യൂസിയ നവീകരണം രണ്ടാംഘട്ടം, കൊടിഞ്ഞി ഇരുകുളം പ്രകൃതി സൗഹൃദ പാർക്ക് നിർമ്മാണം, കീരനല്ലൂർ ടൂറിസം പദ്ധതി നിർമ്മാണം, പരപ്പനങ്ങാടി കോടതി സമുച്ചയ നിർമ്മാണം, പതിനാറുങ്ങൽ കക്കാട് ബൈപ്പാസ് നിർമ്മാണം, നന്നമ്പ്ര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി , മൂഴിക്കൽ റെഗുലേറ്റർ നിർമ്മാണം, പരപ്പനങ്ങാടി സയൻസ് പാർക്ക് & പ്ലാനറ്റേറിയം രണ്ടാംഘട്ട നിർമ്മാണം.