കേരള ബജറ്റ് 2024 ; തിരൂരങ്ങാടി മണ്ഡലത്തിനും നേട്ടം

തിരൂരങ്ങാടി : ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലേക്കും നിരവധി പ്രവര്‍ത്തികള്‍ തുക വകയിരുത്തി. നാല് പ്രവര്‍ത്തികള്‍ക്കാണ് ബജറ്റില്‍ തുക വകയിരിത്തിയത്.

1 -തെന്നല പഞ്ചായത്തിലെ പൂക്കിപ്പറമ്പ് അറക്കല്‍ തറയില്‍ ഒഴൂര്‍ റോഡ് റബറൈസ് ചെയ്ത് നവീകരിക്കല്‍ – 2 കോടി

2- പരപ്പനങ്ങാടി തീരപ്രദേശത്ത് കടല്‍ സംരക്ഷണ ഭിത്തി സ്ഥാപിക്കല്‍ – 1 കോടി

3- തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് അനുബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കല്‍ – 1 കോടി

4- നന്നമ്പ്ര പഞ്ചായത്തിലെ തെയ്യാല മനക്കുളം നവീകരണം – 1 കോടി എന്നിവക്കാണ് തുക വകയിരുത്തിയത്.

  • ബജറ്റിൽ പരാമർശം നടത്തിയ പ്രവർത്തികൾ –

1-തിരൂരങ്ങാടി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പുതിയ കെട്ടിടം നിർമ്മാണം

2-തിരൂരങ്ങാടി റസ്റ്റ് ഹൗസ് നവീകരണം

3-പുതുപ്പറമ്പ് ഗവ വനിത പോളിടെക്നിക് കോളേജിൽ പുതിയ കെട്ടിടം നിർമ്മാണം

4-കീരനല്ലൂർ ന്യൂക്കട്ട് വാട്ടർ സ്റ്റോറേജ് പദ്ധതി

5-പതിനാറുങ്ങൽ കക്കാട് ബൈപ്പാസ് നിർമ്മാണം

6-മൂഴിക്കൽ റെഗുലേറ്റർ നിർമ്മാണം ചെമ്മലപ്പാറ പൂരപ്പറമ്പ് പാലം നിർമ്മാണം

7-പരപ്പനങ്ങാടി താണ്ടാംപാടം കുളം നവീകരണം

8-പരപ്പനങ്ങാടി LBS IIST സ്ഥലം ഏറ്റെടുക്കലും, കെട്ടിട നിർമ്മാണവും

9-പാലത്തിങ്ങൽ സയൻസ് പാർക്ക് & പ്ളാനറ്റേറിയം രണ്ടാം ഘട്ടം നിർമ്മാണം

10-കുണ്ടൂർ തോട് നവീകരണം

11-ഓൾഡ് കട്ട് മുക്കം വട്ടച്ചിറ വെഞ്ചാലി തോട് നവീകരണവും വിസിബി നിർമ്മാണവും

12-തിരൂരങ്ങാടി നീർത്തട സംരക്ഷണം

13-കാളംതിരുത്തി പാലം നിർമ്മാണം

14-മണ്ഢലത്തിലെ ആശുപത്രികളിൽ ആധുനിക ഡയാലിസിസ് സെന്റർ നിർമ്മാണം

15-തിരൂരങ്ങാടി പോലീസ് കോംപ്ലക്സ് നിർമ്മാണം

16-എടരിക്കോട് ജംക്ഷൻ വീതികൂട്ടി നവീകരിക്കൽ

17-മോര്യകാപ്പ് പദ്ധതി നടപ്പിലാക്കൽ

18-വാളക്കുളം പെരുമ്പുഴ ടൂറിസം പദ്ധതി, കുറ്റിപ്പാല ടൂറിസം പദ്ധതി, കൊടിഞ്ഞി ഇരുകുളം

19-പ്രകൃതി സൗഹൃദ പാർക്ക് , കീരനല്ലൂർ ന്യൂക്കട്ട് ടൂറിസം പദ്ധതി എന്നിവയുടെ നിർമ്മാണം

20-പുതുപ്പറമ്പ് ഗവ വനിത പോളിടെക്നിക് കോളേജിൽ അസാപ് സ്‌കിൽ പാർക്ക് നിർമ്മാണം

21-കോഴിച്ചെനയിൽ തിരൂരങ്ങാടി ഫയർ സ്റ്റേഷൻ നിർമ്മാണം

22-തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ ഗ്രാമീണ സ്റ്റേഡിയങ്ങളുടെ നിർമ്മാണം

23-കോഴിച്ചെനയിൽ ഇന്റർനാഷണൽ ഡ്രൈവിങ് ടെസ്റ്റ് സ്ഥാപിക്കൽ

24-ചോർപ്പെട്ടി വട്ടച്ചിറ തിരുത്തി കനാൽ നിർമ്മാണം

25-GUP സ്‌കൂൾ ക്ലാരി, GHSS പുതുപ്പറമ്പ്, GLP സ്‌കൂൾ ആനപ്പടി, GLP സ്‌കൂൾ ക്ലാരി വെസ്റ്റ്, GMUP

26-സ്‌കൂൾ കുറ്റിപ്പാല, GMUP സ്‌കൂൾ കൊടിഞ്ഞി, GMUP സ്‌കൂൾ കക്കാട്, GMUP സ്‌കൂൾ വെന്നിയൂർ, GHSS തിരൂരങ്ങാടി, GVHSS ചെട്ടിയാം കിണർ എന്നിവിടങ്ങളിൽ കെട്ടിട നിർമ്മാണം

27-തിരൂരങ്ങാടി മണ്ഡലത്തിൽ കടലുണ്ടിപ്പുഴയുടെ ഇടത്കര സംരക്ഷണ പ്രവർത്തികൾ

error: Content is protected !!