
.
മലപ്പുറം : പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പഴുതടച്ച അന്വേഷണം നടത്തി പ്രവാസിയെ പ്രതികളുടെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത മലപ്പുറം ജില്ലാപോലീസ്മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ് ന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന പോലീസ് മേധാവി .റവാഡ ചന്ദ്രശേഖര്‍ ഐപിഎസ്. അഭിനന്ദിച്ചു.
മലപ്പുറം ജില്ലാപോലീസ്മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ്, പെരിന്തല്‍മണ്ണ ഡിവൈസ്പി എ.പ്രേംജിത്ത് , കരുവാരകുണ്ട് ഇന്‍സ്പെക്ടര്‍ വി.എം.ജയന്‍, മേലാറ്റൂര്‍ ഇന്‍സ്പെക്ടര്‍ എ.സി.മനോജ്കുമാര്‍ ,മങ്കട ഇന്‍സ്പെക്ടര്‍ അശ്വിത്ത് എസ് കാണ്‍മയില്‍, എന്നിവര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ കമന്‍റേഷന്‍ പത്രവും മുപ്പതോളം വരുന്ന അന്വേഷണ സംഘത്തിലെ മറ്റുള്ളവര്‍ക്ക് അഭിനന്ദന പത്രവും സംസ്ഥാന പോലീസ് മേധാവി മലപ്പുറം ജില്ലാപോലീസ് ഓഫീസില്‍ വച്ച് നേരിട്ട് വിതരണം ചെയ്ത് അഭിനന്ദനങ്ങള്‍ അറിയിച്ചു.
പ്രവാസി വ്യവസായിയെ പാണ്ടിക്കാട് നിന്ന് തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചയുടന്‍ തന്നെ മലപ്പുറം ജില്ലാപോലീസ്മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ്, പാണ്ടിക്കാട് സ്റ്റേഷനില്‍ ക്യാംപ് ചെയ്ത് അന്വേഷണത്തിന് വേണ്ട മേല്‍നോട്ടം വഹിച്ചു. പെരിന്തൽമണ്ണ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രേംജിത്തിന്റെ യും മങ്കട, മേലാറ്റൂര്‍ ,കരുവാരകുണ്ട് ഇന്‍സ്പെക്ടര്‍മാരുടെയൂം നേതൃത്വത്തില്‍ സംഘങ്ങളായി തിരിഞ്ഞ് മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ആദ്യഘട്ടത്തില്‍ സൂചനകളൊന്നും ലഭിക്കാതിരുന്ന കേസില്‍ തട്ടിക്കൊണ്ടുപോയ വാഹനത്തെ കേന്ദ്രീകരിച്ചും വീട്ടുകാരില്‍ നിന്നും കൂടെ ജോലിചെയ്യുന്നവരില്‍ നിന്നുള്ള വിവരങ്ങളുടെയടിസ്ഥാനത്തിലും ലഭിച്ച സൂചനകള്‍ അന്വേഷണ സംഘത്തിന് തുമ്പായി. കൂടാതെ തട്ടിക്കൊണ്ടുപോയ വാഹനത്തെ കേന്ദ്രീകരിച്ചും ഒരു സംഘം അന്വേഷിച്ചു.
ചാവക്കാട് കേന്ദ്രീകരിച്ചുള്ള സംഘത്തിലെ ചിലരെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതില്‍ തട്ടിക്കൊണ്ടുപോയ സംഘം ജില്ല വിട്ടതായും കൊല്ലം ഭാഗത്തുള്ള രഹസ്യകേന്ദ്രത്തിലുള്ളതായും തമിഴ്നാട്ടിലേക്ക് കടക്കാനുള്ള പദ്ധതിയാണെന്നും വിവരം ലഭിച്ചു .തുടര്‍ന്ന് ജില്ലാപോലീസ്മേധാവി ആര്‍.വിശ്വനാഥ് ഐ.പി.എസ്. അതിര്‍ത്തി ജില്ലകളിലെ പോലീസ് മേധാവിമാര്‍ക്കെല്ലാം വിവരം കൈമാറുകയും നിരീക്ഷണം ശക്തമാക്കുകയും കൂടാതെ ഒരു സംഘം കൊല്ലം ഭാഗത്ത് പ്രതികളുമായി ബന്ധമുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തതില്‍ പ്രതികളുടെ രഹസ്യ താവളത്തെകുറിച്ച് സൂചനലഭിക്കുകയും പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലാണെന്ന് സൂചന ലഭിച്ച പ്രത്യേക അന്വേഷണ സംഘം പുനലൂര്‍ തെന്‍മല റൂട്ടില്‍ വച്ച് പ്രതികളുടെ വാഹനത്തിന് വിലങ്ങിട്ട് അതിസാഹസികമായി പ്രതികളുടെ കസ്റ്റഡിയില്‍ നിന്ന് ഷമീറിനെ മോചിപ്പിച്ച് പ്രതികളെ പിടികൂടുകയും ചെയ്തു.
തമിഴ്നാട്ടിലേക്ക് കടക്കാനുള്ള പദ്ധതിയാണ് പോലീസിന്‍റെ കൃത്യമായ അസൂത്രണത്തിലൂടെ പൊളിഞ്ഞത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ് ന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്‍റെ പഴുതടച്ച അന്വേഷണവും കൃത്യമായ ആസൂത്രണവും കൊണ്ടാണ് പ്രതികളുടെ പദ്ധതി തകര്‍ത്ത് വ്യവസായിയെ മോചിപ്പിക്കാന്‍ പോലീസിന് കഴിഞ്ഞത്.