
മലപ്പുറം : സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ കലോത്സവം അഞ്ചാം പതിപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിഭകളെ പി. ഉബൈദുള്ള എംഎല്‍എ, ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് തുടങ്ങിയവര്‍ അനുമോദിച്ചു. ആഗസ്റ്റ് 21,22,23 തിയതികളില്‍ കോഴിക്കോട് നടന്ന കലോത്സവത്തില്‍ മലപ്പുറം ജില്ലയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ജില്ലയില്‍ നിന്നും 28 പേരാണ് പങ്കെടുത്തത്. പരിപാടിയില്‍ എഡിഎം എം. മെഹറലി, ഡിഎംഒ ഡോ. ആര്‍. രേണുക, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ട്രാന്‍സ്ജന്‍ഡര്‍ സംസ്ഥാന ബോര്‍ഡ് അംഗം സി. നേഹ, സാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് ഇ. സമീര്‍, ജൂനിയര്‍ സൂപ്രണ്ട് മനോജ് മേനോന്‍, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.