രണ്ടാനച്ഛനും സഹോദരനും എട്ടു വയസുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു

കാസര്‍ഗോഡ് : രണ്ടാനച്ഛനും രണ്ടാനച്ഛന്റെ സഹോദരനും ചേര്‍ന്ന് മദ്യം നല്‍കി എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. കാസര്‍ഗോഡ് ചിറ്റാരിക്കാലിലാണ് സംഭവം. ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെടെ പ്രതിയായ രണ്ടാനച്ഛനെയും സഹോദനെയും ചിറ്റാരിക്കാല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.

നിരന്തരം പീഡനത്തിനിരയായ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. വീട്ടില്‍ അമ്മയില്ലാത്ത സമയത്ത് അടുത്ത വീട്ടിലേക്ക് എടുത്തു കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

error: Content is protected !!