യുവജന കൂട്ടായ്മയുടെ ശ്രമം ഫലം കണ്ടു ; പള്ളിപ്പടിയിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് നടപടികൾ ആരംഭിച്ചു

തിരൂരങ്ങാടി: വർഷങ്ങളോളം വോൾട്ടേജ് ക്ഷാമം രൂക്ഷമായിരുന്ന പള്ളിപ്പടി അട്ടക്കുഴിങ്ങര പ്രദേശത്തുകാർക്ക് ആശ്വാസത്തിന് വഴിയൊരുങ്ങി. കഴിഞ്ഞ ദിവസമാണ് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് ആവശ്യമായ പോസ്റ്റുകൾ ഉൾപ്പെടെ സ്ഥാപിക്കുന്ന പ്രാരംഭ നടപടികൾ ആരംഭിച്ചത്. പള്ളിപ്പടിയിലെ യുവജന കൂട്ടായ്മയുടെ നിരന്തര ശ്രമഫലമായാണ് കേന്ദ്രസർക്കാറിൻ്റെ ആർ.ഡിഎസ്എസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ ഭാഗത്ത് ട്രാൻസ്ഫോമർ കൊണ്ടുവരാനായത്.

എ ഐ വൈ എഫ് പള്ളിപ്പടി യൂണിറ്റ് സമ്മേളന പ്രമേയത്തിലൂടെ തുടങ്ങിയ ആവശ്യം യുവജനങ്ങൾ ഏറ്റെടുക്കുകയും അത് സാക്ഷാത്കരിക്കുകയുമാണ് ഉണ്ടായത്.ട്രാൻസ്ഫോർമറിന്റെ വർക്ക് പൂർത്തിയാകുന്നതോടെ യുവജനങ്ങൾ ആവശ്യപ്പെട്ടിരുന്ന പാലത്തിങ്ങലിൽ നിന്നും പള്ളിപ്പടിയിലേക്ക് വരുന്ന റിവർ ക്രോസ് ലൈൻ മാറ്റി സ്ഥാപിക്കണമെന്നും ഈ പ്രദേശത്തെ സിംഗിൾ ഫൈസ് ത്രീ ഫൈസാക്കി ഉയർത്തി ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കണമെന്നും യുവജന കൂട്ടായ്മ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

നാടിൻറെ സ്വപ്നം സാക്ഷാത്കരിക്കാൻ കൂടെ നിന്ന സഹപ്രവർത്തകർ നാട്ടുകാർ കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവർക്ക് പള്ളിപ്പടി യുവജന കൂട്ടായ്മ അംഗങ്ങളായ എം.പി സ്വാലിഹ് തങ്ങൾ, ശംസുദ്ദീൻ തോട്ടത്തിൽ, അമീൻ പി.കെ, റഹീം കുട്ടശ്ശേരി, ഇസ്മായിൽ കുമ്മാളി, റഹ്മത്തുള്ള മണമ്മൽ, യൂനുസ് പാലക്കാട്ട്, ശിഹാബ് കുട്ടശ്ശേരി, ഹനീഫ പൂക്കത്ത്, ഹനീഫ ചപ്പങ്ങത്തിൽ,ഇർഷാദ്, സിദ്ധീഖ് പാലക്കാട്ട് എന്നിവർ നന്ദിയും രേഖപ്പെടുത്തി.

error: Content is protected !!