ഡല്‍ഹി: ജന്തര്‍ മന്തറില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് ഗുസ്തി താരങ്ങള്‍. സമരത്തിന് പൊലീസ് അനുമതി നല്‍കിയേക്കില്ലെന്നാണ് സൂചന. ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ സമരവേദി ഡല്‍ഹി പൊലീസ് പൊളിച്ചുമാറ്റിയിരുന്നു.
ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ ഗുസ്തി താരങ്ങള്‍ക്കെതിരെ കലാപ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു. ഒളിമ്ബിക്‌സ് മെഡല്‍ ജേതാക്കള്‍ അടക്കമുള്ള ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്.
രാജ്യം ഇനി കാണാൻ പോകുന്നത് ഏകാധിപത്യം അല്ല മറിച്ച് വനിതാ ഗുസ്തി താരങ്ങളുടെ സത്യഗ്രഹമാണെന്ന് സാക്ഷി മാലിക്ക് വ്യക്തമാക്കിയിരുന്നു.